ഉച്ചക്ക് ചോറ് കഴിച്ചതിന് പിന്നാലെ ഉറക്കം വരാറുണ്ടോ?; കാരണമിതാണ്...

അരി ഭക്ഷണത്തില്‍ കൂടുതൽ കാർബോ ഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്

Update: 2025-12-24 09:07 GMT
Editor : Lissy P | By : Web Desk

ഉച്ചക്ക് ചോറൊക്കെ കഴിച്ചുകഴിഞ്ഞാൽ ഒന്ന് മയങ്ങിയാൽ കൊള്ളാമെന്ന് തോന്നാത്തവരുണ്ടോ...? പ്രത്യേകിച്ച് കൂടുതൽ ചോറൊക്കെ കഴിച്ചിരിക്കുന്ന സമയത്ത്...എന്തുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത് എന്നല്ലേ... ഇന്ത്യയിൽ,പ്രത്യേകിച്ച് മലയാളികൾ ഉച്ചക്ക് കൂടുതലായും അരിഭക്ഷണമാണ് കഴിക്കുന്നത്. ചോറ് കഴിക്കുമ്പോൾ പെട്ടന്ന് വയർ നിറഞ്ഞതായി തോന്നുന്നത് അതിന്റെ ഗ്ലൈസെമിക് സൂചിക കൂടുതലായതുകൊണ്ടാണ്.

അരിയിൽ കൂടുതൽ കാർബോ ഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കാർബോ ഹൈഡ്രേറ്റ് കഴിക്കുമ്പോഴെല്ലാം ശരീരം അതിനെ ഗ്ലൂക്കോസായി മാറ്റും.ഗ്ലൂക്കോസിന് ഇൻസുലിൻ ആവശ്യമാണ്.ഇൻസുലിന്റെ ഉത്പാദനം കൂടുമ്പോൾ അത് തലച്ചോറിലേക്ക് ട്രിപ്‌റ്റോഫാൻ എന്ന അവശ്യ ഫാറ്റി ആസിഡുകളെ കടത്തിവിടും.ട്രിപ്‌റ്റോഫാൻ ഉറക്കം,അല്ലെങ്കിൽ മയക്കം ഉണ്ടാക്കുന്ന ഹോർമോണായ മെലറ്റോണിന്റെയും സെറോടോണിന്റെയം ഉത്പാദനം കൂടാൻ കാരണമാകും. ചോറ് കഴിഞ്ഞ ശേഷം ഉറക്കം വരുന്നത് സാധാരണമാണെന്നാണ് ന്യൂട്രീഷ്യണലിസ്റ്റ് പറയുന്നത്. ശരീരം ശാന്തമാകുകയും ദഹന പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരു സാധാരണ നാഡീ പ്രതികരണമാണിത്.

ചോറ് കഴിഞ്ഞ ശേഷം ഉറക്കം വരാതിരിക്കാനുള്ള മാർഗം ഭക്ഷണ നിയന്ത്രണം തന്നെയാണ്.ഭക്ഷണത്തിന്റെ അളവ് കൂടുന്തോറും അത് ദഹിക്കാനായി കൂടുതൽ സമയമെടുക്കും. ഇത് കൂടുതൽ ക്ഷീണത്തിനും മയക്കത്തിനും കാരണമാകും. അതുകൊണ്ട് പരമാവധി കുറച്ച് ചോറ് കഴിക്കുകയാണ് പോംവഴി. ഉച്ചഭക്ഷണത്തിൽ 50% പച്ചക്കറികളും 25% പ്രോട്ടീനും 25% കാർബോഹൈഡ്രേറ്റും ഉണ്ടായിരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ചോറിന്റെ അളവ് കുറച്ച് പച്ചക്കറികളും സാലഡുകളും കൂടുതൽ കഴിക്കുന്നതും ഉച്ചമയക്കം കുറക്കാന്‍ സഹായിക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News