പാകം ചെയ്ത ഭക്ഷണം എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം?

പാകം ചെയ്ത ഭക്ഷ്യവസ്തുക്കൾ എത്ര നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ് പലരും

Update: 2026-02-21 03:48 GMT

എല്ലാ വീടുകളിലും റഫ്രിജറേറ്റർ ഒരു അത്യാവശ്യ ഘടകമാണ്. ബാക്കി വരുന്ന ഭക്ഷണം, വരും ദിവസങ്ങളിൽ പാകം ചെയ്യാനുള്ള ഭക്ഷണം എല്ലാം സൂക്ഷിക്കാൻ റഫ്രിജറേറ്റർ കൂടിയേ തീരൂ. എന്നാൽ പാകം ചെയ്ത ഭക്ഷ്യവസ്തുക്കൾ എത്ര നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ് പലരും. ഏതൊക്കെ ഭക്ഷണങ്ങൾ എത്രകാലം റഫ്രിജറേറ്ററിൽ സൂക്ഷിക്കാം എന്ന് പരിശോധിക്കാം.

വേവിച്ച ഇറച്ചിക്കറികൾ

വേവിച്ച മാംസം, കോഴി, മീൻ കറികൾ 3-4 ദിവസം വരെ റഫ്രിജറേറ്ററിൽ കേടാകാതെ സൂക്ഷിക്കാം. ഇറച്ചി വിഭവങ്ങൾ ശരിയായി ചൂടാക്കി തണുപ്പിച്ച് വേണം റഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ടത്. കൂടാതെ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

Advertising
Advertising

ചോർ

മലയാളികൾക്ക് ഒഴിവാക്കാനാവാത്ത ഭക്ഷണമാണ് ചോർ. ചോർ 3-4 ദിവസം വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാം. ചൂടാറിയതിന് ശേഷം ശരിയായി അടച്ച പാത്രത്തിൽ ഉടൻ തന്നെ റഫ്രിജറേറ്ററിൽ വെച്ചാൽ കേടാവാതെ സൂക്ഷിക്കാം.

ബ്രഡ്

ബ്രഡ് എക്സ്പയറി ഡേറ്റിന് മുൻപു തന്നെ കഴിച്ചു തീർക്കാൻ ശ്രദ്ധിക്കുക. എത്രതന്നെ ഫ്രിഡ്ജിൽ വെച്ചാലും ബ്രഡ് കേടാവും.

പാൽ/പാലുൽപ്പന്നങ്ങൾ

പാലും പാലുൽപ്പന്നങ്ങളും മറ്റേതൊരു ഭക്ഷണത്തേക്കാളും വേഗത്തിൽ കേടാകാൻ സാധ്യതയുള്ളതാണ്. മധുരപലഹാരങ്ങൾ, പുഡിംഗുകൾ തുടങ്ങിയവയും പാലുൽപ്പന്നങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങളും ശരിയായ രീതിയിൽ റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ 2-3 ദിവസം വരെ കേടാകാതെയിരിക്കും.

വേവിച്ച പച്ചക്കറികൾ

പാകം ചെയ്ത പച്ചക്കറികൾ കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും റഫ്രിജറേറ്ററിൽ സൂക്ഷിക്കാം. പുതുമ നിലനിർത്താൻ അവ അടച്ച പാത്രത്തിൽ സൂക്ഷിക്കുകയും രുചിയും ഘടനയും നിലനിർത്താൻ ഉപ്പും എണ്ണയും ചേർത്ത് വേവിക്കുകയും ചെയ്യാം.

മുട്ട

പാകം ചെയ്ത മുട്ടകൾ 3-4 ആഴ്ച വരെയും പൊട്ടിച്ച മുട്ട 2 ദിവസം വരെയും റഫ്രിജറേറ്ററിൽ സൂക്ഷിക്കാം.

ഇതിന് വിപരീതമായി പാകം ചെയ്ത ഭക്ഷണങ്ങൾ ദീർഘകാലം റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News