ചൈനയിൽ വൈറലായി 'പാറ്റ കാപ്പി'; ഏറ്റെടുത്ത് യുവാക്കൾ

ചൈനയിലെ ബീജിംഗിലുള്ള ഒരു പ്രാണികളെ പ്രമേയമാക്കിയ മ്യൂസിയത്തിൽ വിളമ്പുന്ന ഒരു വൈറലായ പാനീയമാണ് ' കോക്ക്രോച്ച് കോഫി '

Update: 2026-02-12 09:37 GMT

ഒരു കോഫി ഡേറ്റിന് പോകുന്നതായി സങ്കൽപ്പിക്കുക. കാപ്പി കുടിക്കാനായി കപ്പ് ഉയർത്തുമ്പോൾ അതിലൊരു പാറ്റ പൊങ്ങിക്കിടക്കുന്നത് കണ്ടാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? നിശബ്ദമായി എന്നെന്നേക്കുമായി സ്ഥലം വിടുകയായിരിക്കും പലരും ചെയ്യുക. ഇനി ആ പാനീയം മനഃപൂർവ്വം ഓർഡർ ചെയ്യുന്നത് സങ്കൽപ്പിച്ച് നോക്കൂ.

വിചിത്രമായി തോന്നാമെങ്കിലും, 'കോക്കോച്ച് കോഫി' പതുക്കെ വൈറലായി കൊണ്ടിരിക്കുകയാണ്. 2025 അവസാനം മുതൽ, ഈ അസാധാരണ പാനീയം വാർത്തകളിൽ ഇടം നേടുകയും ചൂടേറിയ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു. ലോകത്തിലെ വിലകൂടിയ കാപ്പികളിൽ ഒന്നായ സിവെറ്റ് പൂപ്പ് കോഫിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. പക്ഷേ ഇത് കോക്കോച്ച് കോഫിയാണ്, ഇന്റർനെറ്റിലെ ഏറ്റവും പുതിയ തരംഗം.

Advertising
Advertising

ചൈനയിലെ ബീജിംഗിലുള്ള  പ്രാണികളെ പ്രമേയമാക്കിയ മ്യൂസിയത്തിൽ വിളമ്പുന്ന ഒരു വൈറലായ പാനീയമാണ് കോക്ക്രോച്ച് കോഫി. കരിഞ്ഞതും ചെറുതായി പുളിച്ചതുമായ രുചിക്കായി, നിലത്തു വളർത്തിയ പാറ്റകളെയും മീൽപ്പുഴുക്കളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ യുവാക്കൾക്കിടയിൽ ജനപ്രിയമായ ഈ പാനീയത്തിൽ ഔഷധ ഗുണമുള്ള പ്രാണികളെയാണ് ഉപയോഗിക്കുന്നത്.

പരമ്പരാഗത രീതികളിലൂടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയാണ് ഇവയുടെ ഉദേശം. എങ്കിലും ഇതിന് ശാസ്ത്രീയമായി പിന്തുണയില്ല. കൃഷിയിടങ്ങളിൽ വളർത്തുന്ന പാറ്റകളെയും ഭക്ഷണപ്പുഴുക്കളെയും ഉൾപ്പെടുത്തി തയ്യാറാക്കുന്ന പാറ്റ കാപ്പിക്ക് ചൈനയിലെ ബീജിംഗിലുള്ള മ്യൂസിയത്തിൽ 45 യുവാൻ അതായത് 570 രൂപയാണ് വില.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News