ഇതുകൊണ്ടൊക്കെയാണ് കടുകില കഴിക്കണമെന്നു പറയുന്നത്!

മറ്റു ഇലക്കറികള്‍ പോലെ പോഷകമൂല്യം നിറഞ്ഞതും കടുകിലകള്‍ സ്വാദേറിയതുമാണെന്നും ന്യൂട്രീഷനിസ്റ്റായ ലവ്നീത ബത്ര പറയുന്നു

Update: 2022-11-15 09:58 GMT
Editor : Jaisy Thomas | By : Web Desk

ഇലക്കറികള്‍ സ്ഥിരമായി കഴിക്കുന്നവര്‍ പോലും കടുക് ഇലയെ അത്ര പരിഗണിക്കാറില്ല. വളരെയധികം ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ് കടുകിന്‍റെ ഇല. കലോറി കുറഞ്ഞ ഇവയില്‍ പോഷകങ്ങള്‍ ഏറെയുണ്ട്‌. വിറ്റാമിന്‍ എ, സി, ഇ, ആന്‍റി ഓക്‌സിഡന്‍റുകള്‍, മഗ്നീഷ്യം എന്നിവ ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അര്‍ബുദത്തെ പ്രതിരോധിക്കുന്നതില്‍ ആന്‍റി ഓക്‌സിഡന്‍റുകളുടെ പങ്ക്‌ വളരെ വലുതാണ്‌. മറ്റു ഇലക്കറികള്‍ പോലെ പോഷകമൂല്യം നിറഞ്ഞതും കടുകിലകള്‍ സ്വാദേറിയതുമാണെന്നും ന്യൂട്രീഷനിസ്റ്റായ ലവ്നീത ബത്ര പറയുന്നു.

1. വിറ്റാമിന്‍ കെയുടെ ഉറവിടം

കടുക് ഇലകൾ വിറ്റാമിൻ കെ യുടെ ഉറവിടമാണ്. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നതിന് പുറമെ എല്ലുകളെ ശക്തമാക്കി നിലനിർത്താൻ വിറ്റാമിൻ കെ സഹായിക്കുന്നു. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ കെ.

Advertising
Advertising

2. ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കടുകിന്‍റെ ഇല വളരെ ഫലപ്രദമാണ്‌. ഇവയില്‍ ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്‌. പ്രതിജ്വലന ശേഷി ഉള്ള ഇവ ശരീരത്തെ വിഷവിമുക്തമാക്കും. ശ്വാസ കോശം, സ്‌തനം, ഗര്‍ഭാശയം, മൂത്രനാളം പ്രോസ്‌റ്റേറ്റ്‌ തുടങ്ങി വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ കടുകിന്‍റെ ഇല വളരെ നല്ലതാണന്ന്‌ പഠനങ്ങള്‍ പറയുന്നു.

3.ഹൃദയാരോഗ്യം നിലനിർത്തുന്നു

ഹൃദയത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ കടുക്‌ ഇലകള്‍ വളരെ നല്ലതാണ്‌. ഇവ കൊളസ്‌ട്രോള്‍ കുറയ്‌ക്കുകയും ശരീരത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കുകയും ചെയ്യും.

4. കണ്ണിന്‍റെ ആരോഗ്യത്തിന്

കടുകിലയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്‍റെ ആരോഗ്യത്തിനും നല്ലതാണ്‌.ഭക്ഷണയോഗ്യമായ ഫൈബര്‍ കടുകിന്റെ ഇലയില്‍ അടങ്ങിയിട്ടുണ്ട്‌. കുടലിന്‍റെ ആരോഗ്യത്തിനും ദഹനത്തിനും ഇത്‌ വളരെ മികച്ചതാണ്‌

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News