പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന കോഡുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? അറിയാം ഈ കോഡുകൾക്ക് പിന്നിലെ ര​ഹസ്യം

പി.എൽ.യു കോഡ് അഥവാ പ്രൈസ്-ലുക്ക് അപ്പ് നമ്പര്‍ എന്നാണ് ഈ സ്റ്റിക്കറുകളെ വിളിക്കുന്നത്.

Update: 2023-08-10 05:31 GMT
Editor : anjala | By : Web Desk

പഴങ്ങളോ പച്ചക്കറികളോ വാങ്ങുമ്പോൾ അതിന്റെ മുകളിൽ സ്റ്റിക്കറുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്തായിരിക്കും ഇതിന് പിന്നിലെ കാരണം എന്ന് എപ്പോഴെങ്കിലും ആലോചിച്ച് നോക്കിയോ? അറിയാം പഴങ്ങളിലെയും പച്ചക്കറിയിലെയും ഈ സ്റ്റിക്കർ കോഡുകളെ കുറിച്ച്. 

പി.എൽ.യു കോഡ് അഥവാ പ്രൈസ്-ലുക്ക് അപ്പ് നമ്പര്‍ എന്നാണ് ഈ സ്റ്റിക്കറുകളെ വിളിക്കുന്നത്. 1990 മുതൽ സൂപ്പർമാർക്കറ്റുകൾ പി.എൽ.കോഡുകൾ ഉപയോഗിച്ചുവരുന്നു. പഴങ്ങളുടെയും മറ്റു ഭക്ഷണ പദാർത്ഥങ്ങളുടെയും ഗുണമേന്മ തിരിച്ചറിയാൻ വേണ്ടിയാണ് ഈ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത്. പഴങ്ങൾ പച്ചക്കറി മുതലായവ ജനിതക വിളകൾ ആണോ രാസവളങ്ങള്‍ അടങ്ങിയവയാണോ തുടങ്ങിയ എല്ലാ വിവരങ്ങളും ഈ സ്റ്റിക്കർ കോഡ് വഴി മനസിലാക്കാൻ കഴിയും.

Advertising
Advertising

ജൈവരീതിയിൽ വളർത്തുന്ന പഴങ്ങൾക്കും പച്ചക്കറികൾക്കും ഒൻപത് എന്ന നമ്പറിൽ ആരംഭിക്കുന്ന അഞ്ച് അക്കങ്ങളുള്ള ലേബലുകൾ ഉണ്ട്. 

നാല് നമ്പറുള്ള കോഡുകളാണ് പഴങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് എങ്കിൽ പരമ്പരാഗത രീതിയിൽ ഉത്പാദിപ്പിച്ച പഴങ്ങളോ പച്ചക്കറിയോ ആണ് ഇതെന്ന് അർത്ഥമാക്കുന്നു.

എട്ട് എന്ന നമ്പറിൽ തുടങ്ങുന്ന അഞ്ചക്ക സംഖ്യയാണ് സ്റ്റിക്കറിൽ ഉള്ളതെങ്കിൽ ഇവ ജനിതകമാറ്റം വരുത്തി ഉത്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളുമാണെന്ന് അർത്ഥമാക്കുന്നു.

ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ എളുപ്പത്തിൽ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പഴ വർഗങ്ങളിൽ ഈ സ്റ്റിക്കറുകൾ ഒട്ടിക്കുന്നത്. അതുകൊണ്ട് ഇനി കടകളില്‍ പോകുമ്പോള്‍ ഈ കോഡുകൾ നോക്കി സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News