ജിമ്മില്ല, ഡയറ്റീഷ്യനില്ല ചെറിയൊരു ശീലം മാറ്റി; 65 കിലോ ഭാരം കുറച്ച് 52 കാരൻ

കൃത്യമായ പ്ലാനിങ്ങ് നടത്തിയതോടെയാണ് 144 കിലോയിൽ നിന്ന് 79 കിലോയിലേക്ക് ഭാരം കുറക്കാനെത്തിയത്

Update: 2026-10-28 07:11 GMT

ജിം വ‍ർക്ക് ഔട്ടുകളോ ചെലവേറിയ ഡയറ്റ് പ്ലാനുകളോയില്ലാതെ രണ്ട് വർഷം കൊണ്ട് നിരജ് ‍ഝാ കുറച്ചത് 65 കിലോ ഭാരം. ടെക് സംരംഭകനായ 52ക്കാരൻ തന്റെ ചെറിയ ശീലങ്ങൾ മാറ്റിയതോടെയാണ് ശരീരഭാരം 144 കിലോയിൽ നിന്ന് 79 കിലോയിലേക്ക് എത്തിച്ചത്.

തുടർച്ചയായുള്ള ചെറിയ ശീലങ്ങളിലൂടെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സ്വാധിക്കും എന്നതിന്റെ തെളിവാണ് നിരജിന്റെ വിജയം.

ശ്വാസകോശ അണുബാധയെ തുടർന്ന് 2023 ൽ ഐസിയുവിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് മാറ്റങ്ങൾ ആരംഭിച്ചത്. തുടക്കത്തിൽ 10 മിനിറ്റ് പോലും നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്നാൽ എല്ലാദിവസവും എട്ട് മിനിറ്റ് നടക്കാം എന്ന് നിരജ് സ്വയം തീരുമാനമെടുത്തു. പിന്നീട് സമയത്തിൽ ക്രമേണ മാറ്റങ്ങൾ വന്നു. 10 മിനിറ്റ് ,20 മിനിറ്റ് എന്നിങ്ങനെ ഒരു മണിക്കൂർ വരെയായി വർദ്ധിച്ചു.

Advertising
Advertising

കൂടാതെ ആഴ്ചയിൽ മൂന്ന് ദിവസം മുടങ്ങാതെ വ്യായാമവും ചെയ്യും. ടെൻഷനുള്ള ദിവസങ്ങളിൽ പിസ്സ കഴിക്കുന്ന ശീലം മാറ്റം വരുത്തി. ജീവിതത്തിൽ മോശം ദിവസവും നല്ലദിവസവും ഉണ്ടാകും എന്ന് കരുതി അതൊരിക്കലും ജങ്ക് ഫുഡ് കഴിക്കാനുള്ള കാരണമല്ല . ഹൈ പ്രോട്ടീൻ അടങ്ങിയ കോഴിമുട്ട, ചിക്കൻ, മീൻ, പനീർ,​ ഗ്രീക്ക് യോ​ഗേട്ട് എന്നിവ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തി.

ബ്രഡ്, ബിസ്കറ്റ് പോലുളള ബേക്കറി ഉൽപ്പന്നങ്ങളും പൂർണ്ണമായി ഉപേക്ഷിച്ചു. കൃത്യമായ അളവിൽ പതിവായി വെള്ളം കുടിക്കുന്നത് ശീലമാക്കി. കൂടാതെ പഞ്ചസാരയുടെ അംശമുള്ളത് കൊണ്ട് പഴവർ​ഗങ്ങളും ഒഴിവാക്കി.

നീരജിന്റെ ഈ ശീലങ്ങളെ ന്യൂട്രീഷ്യനിസ്റ്റുകൾ പിന്തുണയ്ക്കുന്നുണ്ട്. പെട്ടന്ന് ഭാരം കുറയ്ക്കുന്ന ഡയറ്റുകളേക്കാൾ സമയമെടുത്ത് ശരീരത്തിന് ഇണങ്ങുന്ന രീതിയിൽ മാറ്റങ്ങൾ വരുന്ന ശീലങ്ങളാണ് ​കൂടുതൽ ഗുണം ചെയ്യുകയെന്നാണ് വിദ​ഗ്ധർ പറയുന്നു.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - ഹെൽത്ത് ഡെസ്ക്

contributor

Similar News