പഞ്ചസാരയും മദ്യവുമല്ല, നിങ്ങളുടെ കരളിനെ തകര്‍ക്കുന്നത് ഇതാണ്

വിവിധങ്ങളായ കരള്‍ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്

Update: 2025-05-11 15:18 GMT
Editor : നബിൽ ഐ.വി | By : Web Desk

വിവിധങ്ങളായ കരള്‍ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. അമിതമായ പഞ്ചസാരയുടെയും മദ്യത്തിന്റെയും ഉപയോഗം കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുമെങ്കിലും അതിനെക്കാള്‍ വില്ലന്‍ മറ്റൊരാളാണ്. അമിതമായ വിത്ത് എണ്ണകളുടെ ഉപയോഗം കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ സുചിപ്പിക്കുന്നത്.

സൂര്യകാന്തി വിത്ത്, കുങ്കുമ വിത്ത്, പരുത്തി വിത്ത് തുടങ്ങിയ ചില വിത്ത് എണ്ണകളില്‍ ലിനോലെയിക് ആസിഡ് എന്നറിയപ്പെടുന്ന ഒമേഗ-6 ഫാറ്റി ആസിഡുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ബാംഗ്ലൂരിലെ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് മേധാവി എഡ്വിന രാജ് പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Advertising
Advertising

അമിതമായ വിത്തെണ്ണകളുടെ ഉപയോഗം കരള്‍ വീക്കം വര്‍ധിപ്പിക്കുകയും ഉയര്‍ന്ന സമ്മര്‍ദത്തിന് കാരണമാവുകയും ചെയ്യുമെന്നും ഇത് കാലക്രമേണ കരള്‍ തകരാറിലേക്ക് നയിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

ഈ എണ്ണകള്‍ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് കരളില്‍ വീക്കം, ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാകുമെന്നും ഇത് കരള്‍ തകരാറിനും കരള്‍ രോഗങ്ങള്‍ക്കും കാരണമാകുമെന്നും തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ കണ്‍സള്‍ട്ടന്റായ ഡോ. സിംന എല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ എല്ലാ വിത്ത് എണ്ണകളും കരളിന് ദോഷം ചെയ്യുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിദഗ്ധരുടെ അഭിപ്രായത്തില്‍ വിത്ത് എണ്ണകള്‍ അത്ര മോശമായ കാര്യമല്ല. എന്നാല്‍ അമിതമായ കാരണം ഒരാളുടെ ഭക്ഷണക്രമവും ജീവിതശൈലിയും കരളിന്റെ ആരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ അമിതമായ വിത്ത് എണ്ണകളുടെ ഉപയോഗം നിലവിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഒന്നില്‍ കൂടുതല്‍ തവണ എണ്ണകള്‍ ചൂടാക്കി ഉപയോഗിക്കുന്നത് കുറയ്ക്കുന്നതും തവിട് എണ്ണ, ഒലിവ് എണ്ണ, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയവ മിതമായ അളവില്‍ ഉപയോഗിക്കുന്നതും കരള്‍ രോഗങ്ങള്‍ ഇല്ലാതാക്കാന്‍ സഹായകമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News