വലത് വശം ചേർന്ന് എഴുന്നേല്‍ക്കണമെന്ന് പറയുന്നതിന് പുറകിലും ചില കാരണങ്ങളുണ്ട്...
നല്ല ദിവസം തുടങ്ങണമെങ്കില്‍ വലത് വശം വച്ച് എഴുന്നേല്‍ക്കണം എന്ന് പറയും. എന്നാൽ ഇത് വെറും വിശ്വാസത്തിന്റെ കാര്യമല്ല, ആരോഗ്യവുമായി ബന്ധപ്പെട്ട ഒന്ന് കൂടിയാണ്.
രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേൽക്കുമ്പോൾ വലത് വശം ചേര്‍ന്ന് എഴുന്നേല്‍ക്കണമെന്ന് പണ്ടുള്ളവര്‍ പറയും. നല്ല ദിവസത്തിനുള്ള തുടക്കമെന്ന രീതിയിലാണ് ഇത് പറയുന്നത്. എന്നാല്‍ ഇത് ആരോഗ്യപരമായി ഏറെ അത്യാവശ്യമായ ഒന്നു കൂടിയാണ്. ഇവയ്ക്ക് പലതിനും ശാസ്ത്രീയ അടിത്തറയുണ്ടെന്നതാണ് വാസ്തവം. പലതിന്റേയും അടിസ്ഥാനം തിരഞ്ഞു പോയാല്‍ എത്തിച്ചേരുന്നത് സയന്‍സില്‍ തന്നെയായിരിക്കും.
ഓരാളുടെ മോശം മൂഡ് കണ്ടാല്‍ നാം ചിലര്‍ പറയാറുണ്ട്. ഇന്ന് ഇടതുവശത്ത് കൂടിയാണ് എഴുന്നേറ്റതെന്ന്. ആ വശം വച്ച് എഴുന്നേറ്റാല്‍ മോശം ദിവസവും അനുഭവവും എന്നതാണ് പറയാന്‍ കാരണം. നല്ല ദിവസം തുടങ്ങണമെങ്കില്‍ വലത് വശം വച്ച് എഴുന്നേല്‍ക്കണം എന്ന് പറയും. എന്നാൽ ഇത് വെറും വിശ്വാസത്തിന്റെ കാര്യമല്ല, ആരോഗ്യവുമായി ബന്ധപ്പെട്ട ഒന്ന് കൂടിയാണ്.
ആയുര്‍വേദം
കിടക്കയില്‍ നിന്നും വലത് ചേർന്ന് എഴുന്നേല്‍ക്കണമെന്നത് ആയുര്‍വേദവും മോഡേണ്‍ സയന്‍സും ഒരുപോലെ പറയുന്ന കാര്യമാണ്. ആയുര്‍വേദം പറയുന്നത് നമ്മുടെ ശരീരത്തിന്റെ വലത് വശത്താണ് സൂര്യനാഡി എന്നതാണ്. വലത് വശം വച്ച് എഴുന്നേല്‍ക്കുമ്പോള്‍ ഇതു പ്രകാരം ദഹനാരോഗ്യം മെച്ചപ്പെടുന്നു. ദഹന പ്രശ്‌നങ്ങള്‍ ചര്‍മ രോഗം ഉള്‍പ്പെടെ പലതും വരുത്താറുണ്ട്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ എല്ലാം ഇത് കാരണം ഉണ്ടാവുന്നു.
ആധുനിക ശാസ്ത്രം
മോഡേണ്‍ സയന്‍സ് പറയുന്നത്, ശരീരത്തിന് രണ്ട് മാഗ്നറ്റിക് ഫീല്‍ഡുണ്ട്. ഇത് തലയില്‍ നിന്നും പാദം വരെയെത്തുന്നു. മറ്റേത് വിപരീതദിശയിലും പോകുന്നു. വലത് വശം ചേര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിന്റെ സെക്കന്റ് മാഗ്നറ്റിക് ഫീൽഡ് ശക്തിപ്പെടുന്നു. ഇത് ശരീരത്തിന്റെ ഊര്‍ജനില മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതായത് എനര്‍ജി ലഭിക്കുന്നു. രാവിലെ വലത് വശം ചേര്‍ന്ന് എഴുന്നേറ്റാല്‍ ഊര്‍ജം ഉണ്ടാവുമെന്നാണ് അർത്ഥം.
ഇതല്ലാതെ മറ്റ് തിയറികളും വലത് വശം ചേര്‍ന്ന് എഴുന്നേല്‍ക്കുന്നതിന്റെ ഗുണത്തെക്കുറിച്ച് പറയുന്നുണ്ട്. സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുമെന്നും നല്ല ദിവസത്തിന് തുടക്കം കുറിയ്ക്കുമെന്നും തിയറികൾ പറയുന്നു.
വലത് വശം ചേര്‍ന്ന് എഴുന്നേല്‍ക്കുന്നതല്ലാതെ നാം എഴുന്നേല്‍ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട മറ്റ് കാര്യങ്ങളുമുണ്ട്. പെട്ടെന്ന് ചാടി എഴുന്നേല്‍ക്കരുത്. കിടക്കയില്‍ തന്നെ കൈകാലുകളും നടുവുമെല്ലാം സ്‌ട്രെച്ച് ചെയ്ത് പതിയെ എഴുന്നേല്‍ക്കുക. കൈകളില്‍ കൂടി ശരീരം ബാലന്‍സ് ചെയ്ത് എഴുന്നേല്‍ക്കുക. ഇത് കഴുത്തിനും നടുവിനും പ്രഷര്‍ നല്‍കാതിരിയ്ക്കാന്‍ സഹായിക്കും.
കിടക്കയില്‍ അല്‍പനേരം ഇരുന്നതിന് ശേഷം മാത്രം എഴുന്നേല്‍ക്കുക. ചാടി എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. നട്ടെല്ലിനും കഴുത്തിനുമെല്ലാം വേദനയും ആയാസവുമുണ്ടാകാന്‍ ഇത് കാരണമാകും.