സഹിക്കാൻ പറ്റാത്ത ചൂട്; ശരീരം തണുപ്പിച്ച് നിർത്താൻ ഈ ഭക്ഷണങ്ങൾ സഹായിക്കും

ഉയർന്ന ഊഷ്മാവിൽ ശരീരം അത് തണുപ്പിക്കാൻ കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കുന്നു, ഇത് നിർജ്ജലീകരണത്തിനും പ്രധാന പോഷകങ്ങളുടെ നഷ്ടത്തിനും കാരണമാകുന്നുണ്ട്

Update: 2023-04-25 15:00 GMT
Editor : abs | By : Web Desk

ഓരോ ദിവസം കഴിയുന്തോറും താപനില കുതിച്ചുയരുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ അലേർട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ഹീറ്റ്സ്‌ട്രോക്ക്, നിർജ്ജലീകരണം എന്നിവയുടെ അപകടസാധ്യതകളിൽ നിന്ന് രക്ഷനേടേണ്ടതുണ്ട്, അയഞ്ഞ കോട്ടൺ വസ്ത്രങ്ങളും തോപ്പിയും സൺഗ്ലാസ് ധരിച്ചും സൺസ്‌ക്രീൻ പുരട്ടിയും പകൽ സമയങ്ങളിൽ അത്യാവശ്യമാണെങ്കിൽ പുറത്തിറങ്ങാം. എന്നാൽ ഈ ചൂട് കാലത്ത് ശീരത്തിലെ തണുപ്പ് നിലനിർത്താൻ ചില ഭക്ഷണങ്ങൾ സഹായിക്കും.

ഉയർന്ന ഊഷ്മാവിൽ ശരീരം അത് തണുപ്പിക്കാൻ കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കുന്നു, ഇത് നിർജ്ജലീകരണത്തിനും പ്രധാന പോഷകങ്ങളുടെ നഷ്ടത്തിനും കാരണമാകുന്നുണ്ട്. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമമാണ് വേനൽകാലത്ത് വേണ്ടത്. ആവശ്യമായ ഇലക്ട്രോലൈറ്റുകളും ധാതുക്കളും ദ്രാവകങ്ങളും ഉള്ള ശരീരം ശരിയായ ജലാംശം നിലനിർത്താനും ഹീറ്റ് സ്‌ട്രോക്ക് തടയാനും ആവശ്യമാണ്.

Advertising
Advertising

ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും പോലുള്ളവ കൂടുതൽ കഴിക്കുക. സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ അടങ്ങിയവ, നഷ്ടപ്പെട്ട പോഷകങ്ങളും ദ്രാവകങ്ങളും ശരീരത്തിൽ നിറക്കാൻ സഹായിക്കും. ശരിയായ ജലാംശവും സമീകൃതാഹാരവും ശരീരത്തിന്റെ താപനില നിയന്ത്രിക്കാനും ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ തടയാനും സഹായിക്കും.

  • *തണ്ണിമത്തൻ: തണ്ണിമത്തനിലെ ഉയർന്ന ജലാംശം ഹീറ്റ് സ്‌ട്രോക്ക് ഒഴിവാക്കാൻ സഹായിക്കും. ഇലക്ട്രോലൈറ്റുകൾ, ആന്റിഓക്സിഡന്റുകൾ, പൊട്ടാസ്യം, അമിനോ ആസിഡുകൾ എന്നിവയും തണ്ണിമത്തനിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്, ഇത് ഹീറ്റ്സ്‌ട്രോക്കിന്റെ ലക്ഷണമായ പേശീവലിവ് ലഘൂകരിക്കാൻ സഹായിക്കുന്നു.
  • വെള്ളരി: ഒരു വെള്ളരിയിൽ ഏകദേശം 90 ശതമാനം വെള്ളമാണ്. വെള്ളരിക്കാ ശരീരത്തിലെ സ്വാഭാവികമായി ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഊർജം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • മോര്: ജലാംശം വർദ്ധിപ്പിച്ച് വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന മികച്ച പാനീയമാണ് സാമ്പാരവും മോരുമൊക്കെ. പ്രോബയോട്ടിക്, പ്രതിരോധശേഷി വർധിപ്പിക്കൽ എന്നീ ഗുണങ്ങളുള്ള ഒരു ജനപ്രിയ വേനൽക്കാല പാനീയമാണിത്. ഉപ്പ് ശോഷണം മൂലമുണ്ടാകുന്ന ക്ഷീണം തടയാൻ സമ്പാരത്തിന് കഴിയും.
  • തേങ്ങാവെള്ളം: ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കി ശരീരത്തിലെ ജലാംശം നിലനിർത്താൻ തേങ്ങാ വെള്ളം സഹായിക്കുന്നു.

വേനൽകാലത്ത് ചിലതിനോട് നോ പറയേണ്ടതും ആവശ്യമാണ്

  • മദ്യം: മദ്യം നിർജ്ജലീകരണം ഉണ്ടാക്കുകയും ഹീറ്റ് സ്‌ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
  • കഫീൻ: കഫീൻ നിർജ്ജലീകരണത്തിനും കാരണമാകും, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ ഇത് പരിമിതപ്പെടുത്തണം.
  • ഉപ്പുള്ള ഭക്ഷണങ്ങൾ: ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കൂടുതൽ ദാഹിപ്പിക്കുകയും ശരീരത്തിൽ നിന്ന് ജലനഷ്ടം വർദ്ധിപ്പിക്കുകയും ചെയ്യും
  • കൊഴുപ്പ് ഭക്ഷണങ്ങൾ: കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ശരീര താപനില വർദ്ധിപ്പിക്കും, ഇത് ക്ഷീണം അല്ലെങ്കിൽ ഹീറ്റ് സ്‌ട്രോക്ക് എന്നിവയ്ക്ക് കാരണമാകും.
  • പഞ്ചസാര നിറഞ്ഞ ഭക്ഷണങ്ങൾ: പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് ഇത് ക്ഷീണത്തിനും നിർജ്ജലീകരണവും ഉണ്ടാക്കും.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News