അസിഡിറ്റി ഒഴിവാക്കണോ, ശ്രദ്ധിക്കൂ ഈ 10 കാര്യങ്ങൾ

ഉദര ഗ്രന്ഥികൾ അമിതമായിആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി

Update: 2021-12-23 11:27 GMT
Advertising

ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന വയറെരിച്ചിൽ ആണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം ചികിത്സിച്ചില്ലെങ്കിൽ അൾസറും പിന്നീട് അതിലും ഗുരുതരമായി ആയി മാറാൻ സാധ്യതയുള്ളതിനാൽ പ്രാരംഭത്തിൽ തന്നെ ശ്രദ്ധയും കരുതലും വേണ്ട അസുഖമാണ് അസിഡിറ്റി

ഉദര ഗ്രന്ഥികൾ അമിതമായിആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി .നാം കഴിക്കുന്ന ആഹാരത്തെദഹിപ്പിക്കാൻ ശരീരം മിതമായ തോതിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നുണ്ട്

ഉദരത്തെ ഉപദ്രവിക്കുന്ന എന്ന തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലംഅന്നനാളത്തിലോ ആമാശയത്തിലെ ചെറുകുടൽ തുടങ്ങുന്ന ഭാഗത്തോ അത് ദുർബലത ഉണ്ടാവുകയും കാലക്രമേണ അൾസറായി മാറുകയും ചെയ്യാം.ആമാശയത്തിലെ ദ്രവങ്ങൾഅന്നനാളത്തിലെ ലേക്ക് അരിച്ച് കയറുമ്പോൾ തുളഞ്ഞുകയറുന്ന ശക്തിയായ വേദനയോടെയാണ് നെഞ്ചരിച്ചിൽ ഉണ്ടാകുന്നത്.അൾസർ ഉണ്ടാകുന്നതിനുള്ള ഉള്ള പ്രധാനകാരണമായി പറയുന്ന എച്ച് പൈലോറി അണുബാധയും ദഹനവ്യവസ്ഥയിലെ അമിതമായ അസിഡിറ്റിയുമായി ബന്ധമുണ്ട്.അതിനാൽ തന്നെ അൾസർ ചികിത്സയിൽ ഏത് ചികിത്സാരീതി ആയാലും അസിഡിറ്റിയുടെ യുടെ തോത് കുറയ്ക്കുന്നതിന് പ്രാമുഖ്യം നൽകുന്നു.

എന്നാൽ ഭക്ഷണരീതിയിൽ വരുന്നമാറ്റങ്ങളും ,മാനസിക സംഘർഷങ്ങളും , പുകവലി, മദ്യപാനം എന്നിവയും ആസിഡിന്റെ ഉൽപാദന തോതിന് വ്യതിയാനംഉണ്ടാക്കാൻ കാരണമാവുകയും ഇതിനെ തുടർന്ന് അസിഡിറ്റി ഉണ്ടാവുകയും യും ചെയ്യുന്നു

1.എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക എന്നതാണ് അസഡിറ്റി വരാതിരിക്കാനായി ആദ്യം ചെയ്യേണ്ടത് .

2.ധാരാളം നാര് അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ആരോഗ്യകരമായ ഒരു ഭക്ഷണ ശീലം പിന്തുടരുക,

3.എല്ലാദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുക കഴിക്കുന്ന ഭക്ഷണത്തിൽ ഇടവേളകൾ ചുരുക്കിഇടയ്ക്ക് ഫ്രൂട്ട്സ് കഴിക്കാം ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുകയും വേണം

4.അമ്ലത കൂടിയ ഓറഞ്ച്, നാരങ്ങ എന്നിവഒഴിവാക്കുക.

5.രാത്രി ഭക്ഷണത്തിന് അരമണിക്കൂർ മുമ്പോ അരമണിക്കൂർ ശേഷമോ വെള്ളം കുടിക്കുക ആഹാരം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കാം.

6.ഭക്ഷണം സാവധാനം കഴിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാൽ ഇത് ദഹനത്തെ സാരമായി ബാധിക്കുംആസിഡ് ഉൽപ്പാദനം കൂടാൻ കാരണമാവുകയും ചെയ്യും

7.ഭക്ഷണം കഴിച്ചയുടനെ ഉള്ള ഉറക്കം ഒഴിവാക്കുക.

8.രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെ യാകാൻ കാരണമാകും

9.അമിതമായ വണ്ണവും അസിഡിറ്റിക്ക് ഒരു കാരണമാണ്. അതിനാൽ എന്നാൽ ശരീരഭാരം കൃത്യമായി നിലനിർത്തുന്നതോടൊപ്പം ഒപ്പം വ്യായാമം ശീലമാക്കുന്നതും അസിഡിറ്റി തടയാൻ സഹായിക്കും.

10.ആസിഡ് ഉൽപ്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിന് ധാരാളം വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്.അസഡിറ്റി കൂട്ടുന്ന ഭക്ഷണവസ്തുക്കൾ കൾ... ബ്രെഡ്, കേക്ക്,ചിക്കൻ, കാപ്പി, ചായ, ആൽക്കഹോൾ അടങ്ങിയ ബിയർ ,സോഫ്റ്റ് ഡ്രിങ്കുകൾ,തുടങ്ങിയവ ഒഴിവാക്കുക


ഡോ. നിഷിദ. എം, ഓൺലൈൻ കൺസൾട്ടന്റ്

(ഡോ. ബാസിൽ ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട്, മലപ്പുറം ജില്ല)

Tags:    

Writer - abs

contributor

Editor - abs

contributor

By - ഡോ. നിഷിദ എം

Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട്, മലപ്പുറം ജില്ല

Similar News