വണ്ണം കുറയ്ക്കണോ? ഈ ഭക്ഷണങ്ങൾ ശീലമാക്കാം

കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയാണ് വണ്ണം കുറയ്ക്കാൻ ആദ്യം ചേയ്യേണ്ടത്

Update: 2023-02-14 15:22 GMT

അമിത വണ്ണം

Advertising

പലരിലും അമിത വണ്ണവും അതുകൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും വർധിച്ചുവരികയാണ്. വണ്ണം കുറയ്ക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റി നോക്കുന്നവരാണ് അധികവും. വലിയ അളവിൽ കൊഴുപ്പും കാർബോ ഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണമാണ് അമിത വണ്ണത്തിലേക്ക് നയിക്കുന്നത്. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയാണ് വണ്ണം കുറയ്ക്കാൻ ആദ്യം ചേയ്യേണ്ടത്.

ആപ്പിൾ- വിശപ്പ് അകറ്റാൻ ഏറെ ഗുണം ചെയ്യുന്ന പഴവർഗമാണ് ആപ്പിൾ. ധാരാളം ഫൈബർ കണ്ടന്റും അടങ്ങിയിട്ടുണ്ട്. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും.

പയർ വർഗങ്ങൾ- പയർ വർഗങ്ങളിൽ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിരിക്കുന്നതുകൊണ്ടു തന്നെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. മുളപ്പിച്ച പയർവർഗങ്ങളിൽ ധാരാളം വിറ്റാമിൻ എ, ബി 2, സി, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്.

ചണവിത്ത്- പോഷകങ്ങളുടെ കലവറയാണ് ചണവിത്ത്. ശരീര ഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നതിനൊപ്പം അതിലെ ഫൈബർ കണ്ടന്റ് കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യുന്നു.

മുട്ട-  മുട്ടയിൽ പ്രോട്ടീൻ ധാരാളമുണ്ട്. കൂടാതെ വിറ്റാമിൻ ബി2, ബി12, ഡി, ഫോളേറ്റ്, ഫോസ്ഫറസ്, സെലെനിയം, കാത്സ്യം, സിങ്ക് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വ്യായാമം ചെയ്യാനുള്ള ഊർജം നൽകാനും സഹായിക്കുന്നു.

ചീര- വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഇലവർഗമാണ് ചീര. വിറ്റാമിൻ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയൺ തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ചീരയിൽ അടങ്ങിയിട്ടുണ്ട്. കലോറി കുറഞ്ഞ ഇവ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാൻ സഹായിക്കുന്നു.

അമിതഭാരം കുറയ്ക്കാൻ ഭക്ഷണശീലത്തിലെ മാറ്റത്തിനൊപ്പം വ്യായാമവും ശീലമാക്കണം. ഇതിൽ തന്നെ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഏറ്റവും നല്ല വ്യായാമം നടത്തമാണ്. മണിക്കൂറിൽ 5,6 കിലോമീറ്റർ വേഗതയിൽ നടത്തം ക്രമീകരിക്കാം. മണിക്കൂറിൽ അഞ്ച് കിലോമീറ്റർ നടന്നാൽ അരമണിക്കൂർ കൊണ്ട് 200 കലോറിയാണ് എരിഞ്ഞുതീരുക. മാത്രവുമല്ല പ്രതിദിനമുളള നടത്തം വിറ്റാമിൻ ഡിയുടെ ലെവൽ ഉയർത്താനും സഹായിക്കും. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കൃത്യമായി ഉറങ്ങുക എന്നതും ശീലമാക്കണം. ഉറങ്ങുമ്പോൾ ചെറിയ രീതിയിൽ ലെപ്ടിൻ ഉത്പാദിപ്പിക്കുന്നു. ഇത് കൊഴുപ്പിനെ എരിച്ചുകളയാൻ കഴിയുന്ന ഘടകമാണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - അലി കൂട്ടായി

contributor

Similar News