'മമ്മൂട്ടിയെയാണ് ഇഷ്ടം, അത് രാഷ്ട്രീയ കാരണങ്ങളാലാണ്'; എം.എം മണി

നടിമാരില്‍ എം.എം മണിക്ക് ഏറ്റവും ഇഷ്ടം കെ.ആര്‍ വിജയയെയാണ്

Update: 2021-03-19 06:06 GMT

മലയാള ചലച്ചിത്ര താരങ്ങളില്‍ തനിക്കേറ്റവും ഇഷ്ടം മമ്മൂട്ടിയെയാണെന്നും അത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും മന്ത്രി എം.എം മണി. നടിമാരില്‍ എം.എം മണിക്ക് ഏറ്റവും ഇഷ്ടം കെ.ആര്‍ വിജയയെയാണ്. കോവിഡ് വന്നതിന് ശേഷം തിയറ്ററില്‍ സിനിമ കാണാന്‍ പോയിട്ടില്ലെന്നും എം.എം മണി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

കേരള സര്‍ക്കാരിനെതിരായ ഇ.ഡി, കസ്റ്റംസ്, സി.ബി.ഐ അന്വേഷണങ്ങള്‍ക്കെതിരെയും എം.എം മണി പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയും കൂട്ടരും എത്ര കേസുകള്‍ തനിക്കെതിരെ എടുത്തെന്നും കേന്ദ്ര സര്‍ക്കാരെന്താ മൂക്കിലിടുമോയെന്നും മണി പരിഹാസത്തോടെ ചോദിച്ചു.

രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മുൻപ് ഒരു പെൺകുട്ടിയോട് പ്രേമമുണ്ടായിരുന്നു. ചെറുപ്പകാലം മുതൽ സ്‌നേഹമായിരുന്നു. അവരുടേയും തന്‍റെയും കുടുംബ പശ്ചാത്തലം വ്യത്യസ്തമായിരുന്നതിനാൽ വിവാഹം നടന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഉടുമ്പന്‍ചോലയില്‍ നിന്നുമാണ് മന്ത്രി എം.എം.മണി വീണ്ടും ഇത്തവണ ജനവിധി തേടുന്നത്.

Tags:    

Similar News