ഐ.എം വിജയന്‍ കേരള പൊലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടര്‍

അസിസ്റ്റന്‍റ് കമാൻഡന്‍റ് ആയാണ് ഐ.എം വിജയന് സ്ഥാനക്കയറ്റം നല്‍കിയത്

Update: 2021-02-12 16:38 GMT

ഐ.എം വിജയനെ കേരള പൊലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടറായി നിയമിച്ച് ഉത്തരവിറങ്ങി. അസിസ്റ്റന്‍റ് കമാൻഡന്‍റ് ആയാണ് ഐ.എം വിജയന് സ്ഥാനക്കയറ്റം നല്‍കിയത്.

സംസ്ഥാന ഫുട്ബോള്‍ ടീമിലും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലും അംഗമായിരുന്ന ഐ.എം വിജയന്‍ ഓള്‍ ഇന്ത്യ പൊലീസ് ഗെയിംസ് ഫെഡറേഷന്‍ കപ്പ് ഉള്‍പ്പെടെ നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ കേരള പൊലീസിന് നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 1992-93, 1997-98, 1999-2000 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം, 2002ല്‍ അര്‍ജുന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1993ല്‍ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി നേടിയ ഫുട്ബോള്‍ ടീമിലെ അംഗമായിരുന്നു ഐ.എം വിജയന്‍.

Tags:    

Similar News