ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമായ പെൺകുഞ്ഞിന് ദാരുണാന്ത്യം

ഒരു മാസത്തിനിടെ പ്രദേശത്തു നടക്കുന്ന സമാനമായ രണ്ടാമത്തെ സംഭവമാണ്.

Update: 2024-06-28 15:15 GMT

താനെ: ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മഹാരാഷ്ട്ര താനെയിലെ മുംബ്ര അമൃത് ന​ഗറിൽ വ്യാഴാഴ്ചയാണ് ദാരുണ സംഭവം. അസ്മാ ബാനു എന്ന കുഞ്ഞാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെ വീട്ടിൽ മുട്ടിലിഴയുകയായിരുന്ന കുട്ടി കുളിമുറിക്ക് പുറത്ത് വെള്ളം നിറച്ചുവച്ചിരുന്ന ബക്കറ്റിനടു‌ത്തേക്ക് പോയി. തുടർന്ന് അതിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു.

മാതാവെത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഉടൻ തന്നെ മാതാപിതാക്കൾ അടുത്തുള്ള ആശുപത്രിയിലും തുടർന്ന് കൽവ സിവിൽ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഒരു മാസത്തിനിടെ മുംബ്രയിൽ നടക്കുന്ന സമാനമായ രണ്ടാമത്തെ സംഭവമാണ്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News