യുപിയിലെ മഹാരാജ്‍ഗഞ്ചില്‍ 10 മാസത്തിനിടെ മരിച്ചത് 111 നവജാത ശിശുക്കൾ; കാരണം അജ്ഞാതം

മുലപ്പാലിൽ കീടനാശിനികളുടെ അംശം കണ്ടെത്തിയതായി പഠന റിപ്പോർട്ട്

Update: 2023-01-31 13:46 GMT
Editor : Lissy P | By : Web Desk
Advertising

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ച് ജില്ലയിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ മരിച്ചത് 111 നവജാത ശിശുക്കൾ. കുഞ്ഞുങ്ങളുടെ മരണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ലഖ്‌നൗവിലെ ക്യൂൻ മേരി ഹോസ്പിറ്റൽ നടത്തിയ പഠനത്തിൽ ഗർഭിണികളുടെ പാലിൽ കീടനാശിനികൾ കണ്ടെത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

130 ഓളം സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇതിലാണ് അമ്മമാരുടെ മുലപാലിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയത്. സസ്യാഹാരികളായ സ്ത്രീകളുടെ പാലിൽ മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് കുറവ് കീടനാശിനികൾ കണ്ടെത്തിയതായും പഠനറിപ്പോർട്ടിലുണ്ട്. പ്രൊഫസർ സുജാത ദേവ്, ഡോ. അബ്ബാസ് അലി മെഹന്ദി, ഡോ. നൈന ദ്വിവേദി എന്നിവരാണ് ഗവേഷണം നടത്തിയത്. ഗവേഷണ റിപ്പോർട്ട് എൻവയോൺമെന്റൽ റിസർച്ച് ജനറലിലും പ്രസിദ്ധീകരിച്ചു. മുലപ്പാലിലടങ്ങിയ കീടനാശിനികളും ശിശുക്കളുടെ മരണത്തിലേക്ക് നയിച്ചതിന്റെ കാരണമായിട്ടുണ്ടെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

എന്നാൽ മരണനിരക്ക് വർധിച്ചതിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താൻ ചീഫ് ഡെവലപ്മെന്റ് ഓഫീസറുടെ അധ്യക്ഷതയിൽ ജില്ലാ മജിസ്ട്രേറ്റ് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. മാതൃ-ശിശു മരണ റിപ്പോർട്ടുകളിലെ കണക്കുകൾ വർധിച്ചതും നവജാത ശിശുക്കളുടെ മരണത്തിന് പിന്നിലെ കാരണവും കണ്ടെത്തി റിപ്പോർട്ട് നൽകാൻ ഈ കമ്മിറ്റിയോട് നിർദേശിച്ചിട്ടുണ്ടെന്നും ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നു.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News