ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ചു; 18 കാരന്‍ അറസ്റ്റില്‍

ജൂലൈ രണ്ടിന് പുലര്‍ച്ചെ അഞ്ചുമണിക്ക് ജോലിക്ക് പോവുമ്പോഴാണ് കല്യാണ്‍ റെയില്‍വേ ക്വാട്ടേഴ്‌സിന് സമീപത്തുവെച്ച് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്.

Update: 2021-07-13 15:22 GMT

മഹാരാഷ്ട്രയിലെ താനെയില്‍ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച 18 കാരന്‍ അറസ്റ്റില്‍. അശ്വിന്‍ റാത്വ എന്നയാളാണ് ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരില്‍ പിടിയിലായത്.

ജൂലൈ രണ്ടിന് പുലര്‍ച്ചെ അഞ്ചുമണിക്ക് ജോലിക്ക് പോവുമ്പോഴാണ് കല്യാണ്‍ റെയില്‍വേ ക്വാട്ടേഴ്‌സിന് സമീപത്തുവെച്ച് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ മൊബൈല്‍ ഫോണും തട്ടിയെടുത്താണ് ഇയാള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടത്.

ഐ.പി.സി സെക്ഷന്‍ 376 (പീഡനം), 392 (കവര്‍ച്ച) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാല് ദിവസം പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News