പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു; സഹോദരന്‍മാര്‍ അറസ്റ്റില്‍

ബുധനാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്

Update: 2023-01-06 07:58 GMT

വാറങ്കല്‍: തെലങ്കാനയിലെ വാറങ്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആവര്‍ത്തിച്ച് ബലാത്സംഗത്തിനിരയാക്കിയ രണ്ട് സഹോദരന്മാർ അറസ്റ്റില്‍. മിൽസ് കോളനി മേഖലയിലാണ് സംഭവം. ബുധനാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്.

പീഡന വാര്‍ത്ത പുറത്തറിഞ്ഞതോടെ മിൽസ് കോളനി മേഖലയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു.27ഉം 22ഉം വയസ്സുള്ള പ്രതികൾ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരാണെന്നാണ് പൊലീസ് പറയുന്നത്. പിന്നാക്ക സമുദായത്തില്‍ പെട്ട 15 കാരി പലതവണ ബലാത്സംഗത്തിനിരയായതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) പ്രവർത്തകർ പ്രതിഷേധിച്ചു.പ്രതിഷേധത്തിനിടെ പ്രതിയുടെ വസതിയും അടിച്ചു തകർത്തു.

ബുധനാഴ്ച രാത്രിയാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ വിഷയം അന്വേഷിക്കുകയും വ്യാഴാഴ്ച ഉച്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോക്സോ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News