ജെല്ലിക്കെട്ട് മത്സരത്തിനിടെ അപകടം: കുട്ടിയടക്കം രണ്ട് പേർ കൊല്ലപ്പെട്ടു

എഴുപതോളം പേർക്ക് പരി​ക്കേറ്റതായി റിപ്പോർട്ട്

Update: 2024-01-17 13:11 GMT
Editor : Anas Aseen | By : Anas Aseen
Advertising

ചെന്നൈ: ജെല്ലിക്കെട്ട് മത്സരത്തിനിടയിൽ വിരണ്ടോടിയ കാളകളുടെ ഇടിയും ചവിട്ടുമേറ്റ് ആൺകുട്ടി ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടു.എഴുപതോളം പേർക്ക് പരിക്കേറ്റു. മധുരക്ക് സമീപം സിരവയലിൽ നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടയിലാണ് അപകടമുണ്ടായത്. വളയമ്പട്ടി സ്വദേശിയായ 11 വയസുകാരനായ രവി, 35 വയസുള്ള യുവാവ് എന്നിവരാണ് കൊല്ലപ്പെട്ടത്.

മത്സരത്തിന് ശേഷം കാളകളെ ഉടമകൾ പിടിച്ചുകെട്ടുന്നതിനിടയിൽ വിരണ്ടോടിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ആൾക്കൂട്ടത്തിലേക്ക് കാളകൾ തലങ്ങും വിലങ്ങും ഓടിക്കയറുകയായിരുന്നു.186 കാളകളാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയിരുന്നത്.

കനത്തസുരക്ഷയിൽ മാത്രമെ ജെല്ലിക്കെട്ട് മത്സരങ്ങൾ നടത്താവു എന്ന് സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ട്. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഇരട്ടബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്ന പരാതികൾ വ്യാപകമാണ്.

കഴിഞ്ഞ ദിവസം മധുരജില്ലയിൽ നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടയിൽ അപകടത്തിൽ അറുപതിലേറെ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ജെല്ലിക്കെട്ട് മത്സരം നടക്കുകയാണ്.


Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Anas Aseen

contributor

Similar News