ബിഹാറിൽ ഛത് പൂജ ആഘോഷത്തിനിടെ 19 കുട്ടികൾ ഉൾപ്പെടെ 21 പേർ മുങ്ങിമരിച്ചു

ഛത് പൂജയ്ക്ക് ശേഷം നദിയിൽ കുളിക്കുന്നതിനിടെയാണ് മരണങ്ങള്‍

Update: 2022-11-01 08:31 GMT
Editor : ലിസി. പി | By : Web Desk

പട്ന: ബീഹാറിലെ വിവിധ ജില്ലകളിലായി ഞായറാഴ്ച മുതൽ ഛത് പൂജ ആഘോഷത്തിനിടെ വിവിധ നദികളിലും ജലാശയങ്ങളിലും മുങ്ങി 19 കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു. പട്ന, മുസാഫർപൂർ, സഹർസ, സുപൗൾ, ഭഗൽപൂർ, മധുബാനി, പൂർണിയ തുടങ്ങിയ ജില്ലകളിലാണ് മുങ്ങിമരണം നടന്നത്. പട്ന ജില്ലയിൽ ഒമ്പതും 10 ഉം 13 വയസുള്ള ആൺകുട്ടികളാണ് ചക് റഹിമ ഗ്രാമത്തിന് സമീപത്തെ ദർധ നദിയിൽ മുങ്ങിമരിച്ചത്. മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

ഭഗൽപൂർ ജില്ലയിലെ പിർപൈന്തി മോഹൻപൂർ മധുബൻ പഞ്ചായത്തിന് കീഴിലുള്ള സലിം തോലയിയിൽ കുളിക്കുന്നതിനിടെ 12 വയസുകാരൻ മുങ്ങിമരിച്ചു. കുട്ടിയുടെ മൃതദേഹം പിന്നീട് കുളത്തിൽ നിന്ന് കണ്ടെടുത്തു. ബിഹ്പൂരിലെ ഹരിയോ കോസി ത്രിമൂൺ ഘട്ടിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.

സുപോളിൽ ബക്കൂർ ഗ്രാമത്തിൽ 10 വയസുകാരൻ ഛത് പൂജയ്ക്ക് ശേഷം നദിയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. പ്രാദേശിക മുങ്ങൽ വിദഗ്ധരാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. ചന്ദേൽ മരീചയിൽ കോസി നദിയിൽ കളിക്കുന്നതിനിടെ മുങ്ങിമരിച്ച അഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച, പാത്ര ഉത്തർ പഞ്ചായത്തിലെ 15 വയസ്സുള്ള ആൺകുട്ടി മുങ്ങിമരിച്ചു.  പൂർണിയ ജില്ലയിലെ ദോഗ്ചി കോസി ധറിലെ ഛാത്ത് ഘട്ടിൽ കുളിക്കുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News