ഡ്യൂട്ടി സമയത്ത് 'മുങ്ങി'; യു.പിയിൽ 26 പൊലീസുകാരെ കൈയൊടെ പൊക്കി, അച്ചടക്ക നടപടി

മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായി വിന്യസിച്ച കോൺസ്റ്റബിൾമാരെയാണ് കാണാതായത്

Update: 2022-07-21 01:39 GMT
Editor : Lissy P | By : Web Desk
Advertising

ഷാജഹാൻപൂർ: ഉത്തര്‍പ്രദേശില്‍ ഡ്യൂട്ടി ചെയ്യാതെ മുങ്ങിനടന്ന 26 കോൺസ്റ്റബിൾമാർ പരിശോധനയിൽ കുടുങ്ങി. മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായി വിന്യസിച്ച കോൺസ്റ്റബിൾമാർക്കെതിരെ അച്ചടക്ക നടപടി എടുത്തു.

ചൊവ്വാഴ്ച രാത്രി നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഡ്യൂട്ടിയിലെത്താത്ത പൊലീസുകാരെ കൈയോടെ പൊക്കിയത്. പൊലീസുകർക്കെതിരെ നടപടിയെടുത്തതായി പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു.

സർക്കിൾ ഓഫീസർ (സിറ്റി) അഖണ്ഡ് പരതാപ് സിംഗ് ആണ് പരിശോധന നടത്തിയത്. സംസ്ഥാന കാബിനറ്റ് മന്ത്രിമാരായ സുരേഷ് ഖന്നയുടെയും ജിതിൻ പ്രസാദയുടെയും വസതിയിലെ സുരക്ഷാ ഡ്യൂട്ടിയിലുള്ള കോൺസ്റ്റബിൾമാരെയാണ് കാണാതായത്.

ജില്ലാ മജിസ്ട്രേറ്റിന്റെയും ജില്ലാ ജഡ്ജിയുടെയും ട്രഷറിയുടെയും വസതിയിലെ സെക്യൂരിറ്റിയിലുള്ള കോൺസ്റ്റബിൾമാരും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരെ അവരുടെ മുറികളിൽ വിശ്രമിക്കുന്നതായി കണ്ടെത്തിയതായും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News