അമേരിക്കന്‍ യുവതിയുടെ കണ്ണില്‍ നിന്നും ജീവനുള്ള മൂന്നു ഈച്ചകളെ നീക്കം ചെയ്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍

വലത് കണ്‍പോളയിലുണ്ടായ വീക്കവും അസ്വസ്ഥതയുമായാണ് 32കാരിയായ അമേരിക്കന്‍ യുവതി ഡല്‍ഹി വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ എത്തുന്നത്

Update: 2022-02-23 05:53 GMT
Editor : Jaisy Thomas | By : Web Desk
Advertising

അമേരിക്കന്‍ യുവതിയുടെ കണ്ണില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ജീവനുള്ള മൂന്നു ഈച്ചകളെ നീക്കം ചെയ്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍. വലത് കണ്‍പോളയിലുണ്ടായ വീക്കവും അസ്വസ്ഥതയുമായാണ് 32കാരിയായ അമേരിക്കന്‍ യുവതി ഡല്‍ഹി വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ എത്തുന്നത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി കണ്‍പോളകള്‍ക്കടിയില്‍ എന്തോ അനങ്ങുന്നതായി തോന്നിയ യുവതി അമേരിക്കയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍, രോഗമെന്തെന്ന് കണ്ടെത്താന്‍ അവര്‍ക്കായില്ല. തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കണ്ണുകളില്‍ അണുബാധ ഉണ്ടെന്നും പ്രാണികള്‍ കുടുങ്ങിയതായും ഡോക്ടര്‍മാര്‍ കണ്ടെത്തി. യുവതിയുടെ വിദേശ യാത്ര ഹിസ്റ്ററിയില്‍ അവര്‍ ആമസോണ്‍ കാടുകളില്‍ സന്ദര്‍ശിച്ചിരുന്നതായും കണ്ടെത്തി. തുടര്‍ന്ന് വിശദമായ പരിശോധനയില്‍ ഇതിന് കാരണം മയാസിസ് ആണെന്ന് തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് വിശദമായ പഠനങ്ങള്‍ക്ക് ശേഷം ഡോ നരോല യാങ്കറിന്‍റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി ഈച്ചകളെ പുറത്തെടുക്കുകയായിരുന്നു. രണ്ടു സെ.മീ വലിപ്പമുള്ള ഈച്ചകളെയാണ് പുറത്തെടുത്തത്. അനസ്‌തേഷ്യ കൂടാതെ നടത്തിയ ശസ്ത്രക്രിയ വെറും 15 മിനിറ്റു കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഡോ. മുഹമ്മദ് നദീം(കണ്‍സള്‍ട്ടന്‍റും ഹെഡ് എമര്‍ജന്‍സി ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍), ഇആര്‍ ഫിസിഷ്യന്‍ ഡോ ധീരജ് എന്നിവര്‍ രോഗനിര്‍ണയത്തിനും ശസ്ത്രക്രിയക്കും നേതൃത്വം നല്‍കി. ശസ്ത്രക്രിയക്ക് ശേഷം യുവതി ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News