എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസിനെതിരായ നടപടി കടുപ്പിക്കാൻ കേന്ദ്രം

ദേശീയ അധ്യക്ഷൻ ഉദയഭാനു ചിബിനെ പൊലീസ് ചോദ്യം ചെയ്തു

Update: 2026-02-21 01:33 GMT

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ എ.ഐ ഉച്ചകോടിയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെതിരെ നടപടി കടുപ്പിക്കാൻ കേന്ദ്രം. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയഭാനു ചിബിനെ പൊലീസ് ചോദ്യം ചെയ്തു. പ്രതിഷേധത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ പ്രതിഷേധിച്ചവരിൽ നാല് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

പ്രതിഷേധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത നാല് പേരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന, നിയമവിരുദ്ധമായി സംഘംചേരൽ, പൊതുപ്രവർത്തകനെ ആക്രമിക്കൽ തുടങ്ങി വകുപ്പുകൾ ചുമതിയാണ് അറസ്റ്റ്.

Advertising
Advertising

പാർലമെൻ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു ദേശീയ അദ്ധ്യക്ഷൻ ഉദയഭാനു ചിബിനെ പോലീസ് ചോദ്യം ചെയ്തത്. പ്രതിഷേധത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് പോലീസും പറഞ്ഞു.

എപ്സ്റ്റീൻ ഫയലിൽ പേര് വന്നാൽ കേന്ദ്ര സർക്കാരിന് കുഴപ്പമില്ലെന്നും ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചാൽ അത് രാജ്യത്തിന് അപമാനവുമാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു. അതേ സമയം രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് ബിജെപി പ്രതിഷേധം ശക്തമാക്കുകയാണ്. ഇന്നലെ രാഹുലിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു. ഇന്നലെ ഉച്ചക്കാണ് പ്രധാനമന്ത്രിക്കെതിരെ ഷർട്ട് ഊരി എഐ ച്ചകോടിയുടെ എക്സ്പോ ഹാളിൽ പ്രതിഷേധിച്ചത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News