ഇസ്രായേലിൽ നിന്ന് 36 മലയാളികൾ കൂടി തിരിച്ചെത്തി
വ്യോമസേനയുടെ വിമാനത്തിലാണ് മലയാളികൾ ഉൾപ്പെടുന്ന സംഘം ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിയത്
ന്യൂഡൽഹി: ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ആരംഭിച്ച ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ഓപറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലിൽ നിന്ന് 36 മ ലയാളികൾ കൂടി ഇന്ത്യയിലെത്തി. വ്യോമസേനയുടെ സി 17 വിമാനത്തിലാണ് മലയാളികൾ ഉൾപ്പെടുന്ന സംഘം ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിയത്.
തിരുവനന്തപുരം സ്വദേശികളായ ദിവ്യ മറിയം, ശ്രീ ഹരി ഹരികേഷ്, ജോബി ഐസക്, മേഘ മറിയം, എ ഫ്രേം ജോസഫ്, കൊല്ലം സ്വദേശികളായ ലക്ഷ്മി രാ ജഗോപാൽ, ഗിജാ സിജു, ആലപ്പുഴ സ്വദേശിയായ സൂരജ് രാജൻ, എറണാകുളം സ്വദേശികളായ ഐബി ജോർജ്, റീന ജോസഫ്, ഏലിയാമ്മ ഇമ്മാനുവേൽ, തെരേസിൻ, പുഷ്പ മാത്യു, മ ഹാലക്ഷ്മി നാഗസുബ്രമണ്യൻ, ഫിലോം ഷിബു, കോട്ടയം സ്വദേശികളായ ത്രേസ്യ ബാബു, ഷീജ വർഗീ സ്, ഇടുക്കി സ്വദേശികളായ മേഘ വിൻസന്റ്, ഹെയ്സൽ, അഞ്ജു ജോസ്, സലോമി കുര്യാക്കോസ്, സുമേഷ് ശിവൻ, ശ്വതി സുന്ദരേശൻ, ശ്രീരാജ് സുധീന്ദ്രൻ, തൃശൂർ സ്വദേശികളായ ശൈലേന്ദ്ര കുമാർ, നിഷ, വയനാട് സ്വ ദേശികളായ അരുൺ കുമാ ർ, അന്നമ്മ ജോസഫ്, ജോസഫ് വിൻസന്റ്, അനു മരിയ, ജിഷ്ണു നാരായണൻ, മല പ്പുറം സ്വദേശികളായ ആഷാ ജയിംസ്, മഹ്റൂഫ് കളത്തിങ്കൽ, കാസർകോട് സ്വദേശി അഭിഷേക് കാർലെ, കണ്ണൂർ സ്വദേശികളായ അരുൺ കൃഷ്ണൻ, റാഷിക് എന്നിവരാണ് സംഘത്തിലു ണ്ടായിരുന്ന മലയാളികൾ.