പ്രാവിനെയും ആടിനെയും മോഷ്ടിച്ചെന്ന് ആരോപണം; നാല് ദലിത് യുവാക്കളെ മരത്തിൽ കെട്ടിത്തൂക്കി മർദിച്ചു

അക്രമത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു

Update: 2023-08-28 06:15 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: മഹാരാഷ്ട്രയിൽ ദലിത് യുവാവിനെ മരത്തിൽ കെട്ടിത്തൂക്കി മർദിച്ചു.അഹ്മദ് നഗറിലാണ് ആടിനെയും പ്രാവിനെയും മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് മർദിച്ചത്. ആഗസ്റ്റ് 25 നാണ് സംഭവം നടന്നത്. അക്രമത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടർന്ന് അക്രമി സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് പേർ ഒളിവിലാണെന്നും ഇവർക്കെതിരെ ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നും പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. യുവരാജ് ഗലാൻഡെ, മനോജ് ബോഡകെ, പപ്പു പാർക്കെ, ദീപക് ഗെയ്ക്വാദ്, ദുർഗേഷ് വൈദ്യ, രാജു ബോറാഗ് എന്നിവരാണ് പ്രതികൾ. ഇവരിലൊരാളാണ് ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

Advertising
Advertising

20 വയസ് പ്രായമുള്ള യുവാക്കളെ ആറംഗ സംഘം അവരുടെ വീടുകളിൽ നിന്ന് വിളിച്ചിറക്കിയാണ് മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.മര്‍ദനമേറ്റവരിലൊരാളായ  ശുഭം മഗഡെ ലോക്കൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ തുടങ്ങിയ കുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News