രാജസ്ഥാനില്‍ നാലുവയസുകാരിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

ദൗസ ജില്ലയിലെ ലാൽസോട്ട് പ്രദേശത്താണ് സംഭവം

Update: 2023-11-11 04:41 GMT
Editor : Jaisy Thomas | By : Web Desk

നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. ദൗസ ജില്ലയിലെ ലാൽസോട്ട് പ്രദേശത്താണ് സംഭവം.

എസ്.ഐ ഭൂപേന്ദ്ര സിംഗ് സംഭവം ദിവസം ഉച്ചക്ക് ശേഷം പെണ്‍കുട്ടിയെ തന്‍റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് എ.എസ്.പി രാമചന്ദ്ര സിംഗ് നെഹ്‌റ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.പ്രതിയെ പിടികൂടി ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രദേശവാസികൾ കൂട്ടത്തോടെ രാഹുവാസ് പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. പൊലീസിന് കൈമാറും മുന്‍പ് പ്രതിയെ മര്‍ദിക്കുകയും ചെയ്തു.

Advertising
Advertising

"ലാൽസോട്ടിൽ ഒരു ദലിത് പെൺകുട്ടിയെ പൊലീസുകാരൻ ബലാത്സംഗം ചെയ്ത സംഭവത്തിൽ ജനങ്ങൾക്കിടയിൽ വലിയ രോഷമുണ്ട്. നിരപരാധിയായ കുട്ടിക്ക് നീതി ലഭിക്കാൻ ഞാൻ സ്ഥലത്തെത്തി." ബി.ജെ.പി എം.എല്‍.എ ലാല്‍ മീണ പറഞ്ഞു. ''അശോക് ഗെഹ്‍ലോട്ട് സർക്കാരിന്‍റെ കഴിവുകേട് കാരണം സ്വേച്ഛാധിപത്യപരമായി പെരുമാറുന്ന പൊലീസ്, തെരഞ്ഞെടുപ്പ് പോലുള്ള സെൻസിറ്റീവ് സന്ദർഭങ്ങളിൽ പോലും അതിക്രമങ്ങൾ കാണിക്കുന്നതിൽ നിന്ന് പിന്മാറുന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റാരോപിതനായ എഎസ്‌ഐ ഭൂപേന്ദ്ര സിംഗ് കടുത്ത നടപടി നേരിടുകയാണ്, ഉടൻ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടും. കുടുംബത്തോടൊപ്പം പോലീസും കുടുംബത്തിലെ ദുരിതബാധിതരായ എല്ലാ അംഗങ്ങൾക്കും സാധ്യമായ എല്ലാ സഹായവും നൽകും," മീണ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News