യുഎസ് കരാറും എപ്‌സ്റ്റീൻ ഫയൽസും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്, നാളെ സഭക്ക് അകത്തും പുറത്തും പ്രതിഷേധിക്കും: ഹൈബി ഈഡൻ എംപി

ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ചതിനാണ് സസ്പെൻസഷനെന്ന് ഹൈബി ഈഡൻ മീഡിയവണിനോട് പറഞ്ഞു

Update: 2026-02-03 12:30 GMT

തിരുവനന്തപുരം: ലോക്സഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. ഡയസിന് നേരെ കടലാസ് കീറിയെറിഞ്ഞതിനാണ് ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെ എട്ടുപേർക്കെതിരെ നടപടിയെടുത്തത്. ഇന്ത്യ-ചൈന വിഷയം ഉന്നയിച്ച രാഹുലിനെ ഭരണപക്ഷം തടസപ്പെടുത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമായതോടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ചതിനാണ് സസ്പെൻസഷനെന്ന് ഹൈബി ഈഡൻ മീഡിയവണിനോട് പറഞ്ഞു. രാഹുൽ ഗാന്ധിയെ സംസാരിക്കുമ്പോൾ നിരന്തരം തടയുന്നു. കേന്ദ്രം നയതന്ത്ര പരമായ വിഷയങ്ങൾ മറച്ചു വെക്കുകയാണ്. ഗുരുതരമായ വെളിപ്പെടുത്തലുകളെ സർക്കാർ ഭയപ്പെടുന്നുവെന്നും ഹൈബി പറഞ്ഞു. യുഎസ് താരിഫുമായി ബന്ധപ്പെട്ടും എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ടും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഗുരുതരമായ വിഷയങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു.

Advertising
Advertising

 ഇന്ത്യ യുഎസ് വ്യാപാരകരാർ, എപ്സ്റ്റീൻ ഫയൽ തുടങ്ങിയ വിഷയങ്ങളിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിനു പുറത്തും മറ്റു പ്രതിപക്ഷ അംഗങ്ങൾ അകത്തും പ്രതിഷേധിക്കുമെന്നും ഹൈബി പറഞ്ഞു. 11 മണിക്ക് മകർദ്വാരിന് മുമ്പിലായിരിക്കും പ്രതിഷേധം. മണിക്കം ടാഗോര്‍, അമരീന്ദര്‍ സിങ് രാജാ വാറിങ്, ഗുര്‍ദീപ് സിങ് ഓജ്‌ല, പ്രശാന്ത് പഡോലെ, കിരണ്‍ കുമാര്‍ റെഡ്ഡി, എസ്. വെങ്കട്ടരാമന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ ലഭിച്ച മറ്റ് എംപിമാര്‍.

പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തത് ജനാതിപത്യ വിരുദ്ധമാണെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സസ്‌പെൻഷൻ ഒരു ടൂൾ ആക്കുകയാണെന്നും ദീൻ കുര്യാക്കോസ് എംപി പറഞ്ഞു. സർക്കാരിന്റെ വീഴ്ചകളാണ് ചൂണ്ടിക്കാട്ടുന്നത്. ദേശസുരക്ഷയെ സംബന്ധിച്ച കാര്യങ്ങളാണ് ഉന്നയിച്ചത്. പക്ഷേ വ്യാജം പറയുന്നുവെന്ന് പറഞ്ഞ് അത് തടസപ്പെടുത്തുകയാണെന്നും നാളെ മുതൽ പ്രതിഷേധം ശക്തമാക്കുമെന്നും അദേഹം മീഡിയവണിനോട് പറഞ്ഞു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News