തമിഴ്നാട്ടിലെ മധുരയിൽ ട്രെയിനിന് തീപിടിച്ച് ഒൻപത് മരണം
ഉത്തര്‍പ്രദേശ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്
Update: 2023-08-26 05:44 GMT
മധുര: തമിഴ്നാട്ടിലെ മധുരയില്‍ ട്രെയിനിന് തീപിടിച്ച് അപകടം. സംഭവത്തിൽ ഒൻപത് പേർ മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
മധുര റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീപിടിച്ചത്. ട്രെയിനിലെ പാന്‍ട്രികാറിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.
Fire accident in the train🔥... death toll increases - shocking scenes!All are Rameshwaram Ramanathaswamy Devotees 😢 #Madurai #TrainFire #Fire #FireAccident #Tamilnadu #IndianRailways #accident #Blast # #cylinderblast pic.twitter.com/eZ0DybnzDV
— Karthik Artha 𝕏 (@KarthikArtha) August 26, 2023