16 വയസ്സിന് താഴെയുള്ളവർക്ക് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം?കര്‍ണാടകയില്‍ നടപ്പിലാക്കാനൊരുങ്ങി സിദ്ധരാമയ്യ

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഓൺലൈൻ ഗെയിമിങ് എന്നിവ കുട്ടികളുടെ സാമൂഹിക ജീവിതം, പഠനം, കായികക്ഷമത എന്നിവയെ ബാധിക്കുന്നതില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

Update: 2026-02-22 16:12 GMT

ബംഗളൂരു: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കർണാടക സർക്കാർ ആലോചിക്കുന്നു. ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നു. 

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഓൺലൈൻ ഗെയിമിങ് എന്നിവ കുട്ടികളുടെ സാമൂഹിക ജീവിതം, പഠനം, കായികക്ഷമത എന്നിവയെ ബാധിക്കുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.  കുട്ടികൾക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിദഗ്ധരുടെ അഭിപ്രായവും തേടിയിരുന്നു. 

Advertising
Advertising

സോഷ്യൽ മീഡിയാ ആസക്തി കുട്ടികളുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്ക മുഖ്യമന്ത്രി പങ്കുവെച്ചു. മയക്കുമരുന്ന് മാഫിയകളുടെ വലയിൽ കുട്ടികൾ വീഴുന്നതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയ ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃകയാണ് കർണാടക പരിഗണിക്കുന്നത്. 

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഓസ്‌ട്രേലിയ സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയത് കഴിഞ്ഞ ഡിസംബറിലാണ്. മറ്റ് പല രാജ്യങ്ങളും മൊബൈൽ ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും ഉപയോഗത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇത് നടപ്പിലാക്കുകയാണെങ്കിൽ, സോഷ്യൽ മീഡിയ ഉപയോഗം തടയുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കർണാടക മാറും.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News