ഡൽഹി ജെഎൻയുവിൽ സംഘർഷം; വിസിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേരെ കല്ലേറ്

സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പുലർച്ചെ മൂന്ന് മണി മുതലാണ് കല്ലേറുണ്ടായത്

Update: 2026-02-23 02:26 GMT

ഡൽഹി: ഡൽഹി ജെഎൻയുവിൽ ജാതി അധിക്ഷേപത്തിൽ വിസിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേരെ കല്ലേറ്. സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പുലർച്ചെ മൂന്ന് മണി മുതലാണ് കല്ലേറുണ്ടായത്. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.

കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഡൽഹി പൊലീസ് കല്ലേറ് തടഞ്ഞില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. പൊലീസ് കാമ്പസിനകത്ത് തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പോഡ്‌കാസ്റ്റിനിടെയാണ് വൈസ് ചാൻസലര്‍ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റിന്‍റെ വിവാദ പ്രസ്താവന. ഫെബ്രുവരി 16ന് പുറത്തിറങ്ങിയ പോഡ്‌കാസ്റ്റിലെ പ്രസ്‌താവനകൾ ജാതീയമായതും സർവകലാശാലയുടെ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്നും വിദ്യാർഥി യൂണിയൻ പറഞ്ഞു. വൈസ് ചാൻസലറുടെ രാജി ആവശ്യത്തെ പിന്തുണയ്ക്കണമെന്ന് രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാർഥി സംഘടനകളോടും യൂണിയനുകളോടും സർവകലാശാലകളോടും ജെഎൻയു വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടു.

Advertising
Advertising

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം ഇല്ലാതാക്കുന്നതിനായി യുജിസി പുറത്തിറക്കിയ ചട്ടങ്ങൾ യുക്തിരഹിതമെന്ന് വിസി പറഞ്ഞിരുന്നു. സ്ഥിരമായ ഒരു ഇരവാദം ഇവിടെ നിലനിൽക്കുന്നുണ്ട്‌. ഈ വാദം ഉപയോഗിച്ച്‌ ഒരാൾക്ക്‌ ഒരിക്കലും പുരോഗമിക്കാൻ കഴിയില്ല. കറുത്ത വംശജർ ഉയർത്തിയിരുന്ന വാദമാണത്‌. ഈ ഇരവാദം ദലിതർ ഇവിടേക്ക്‌ കൊണ്ടുവന്നു. ഇതൊരു താൽക്കാലിക മയക്കുമരുന്നാണെന്നുമായിരുന്നു വിസിയുടെ പ്രതികരണം. അതേസമയം പോഡ്‌കാസ്റ്റിൽ നിന്ന് ചില ഭാഗങ്ങളെടുത്ത് പ്രചരിപ്പിക്കുകയാണെന്നാണ് വൈസ് ചാൻസലര്‍ പറയുന്നത്.

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ ഭ്രാന്തന്മാരായി വിസി വിശേഷിപ്പിച്ചതും വിവാദമായിരുന്നു. എല്ലാ സർവകലാശാലകളിലും ഭ്രാന്തന്മാർ ഉണ്ടെന്നും അവരൊന്നും സർവകലാശാലയുടെ സവിശേഷതയെ നിർവചിക്കുന്നില്ല എന്നുമായിരുന്നു പരാമര്‍ശം. 


Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News