തെരുവുനായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു: മധ്യപ്രദേശിൽ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

ആക്രമണത്തിൽ കുട്ടിയുടെ ആന്തരികാവയവങ്ങൾക്കുൾപ്പടെ പരിക്കേറ്റിരുന്നു

Update: 2022-10-22 03:52 GMT

ഭോപ്പാൽ: മധ്യപ്രദേശിലെ ഖാർഗാവിൽ തെരുവായയുടെ ആക്രമണത്തിൽ അഞ്ച് വയസ്സിൽ ദാരുണാന്ത്യം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇന്നലെയാണ് റേഷൻ വാങ്ങുന്നതിന് വേണ്ടി പുറത്തിറങ്ങിയ കുട്ടിയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ ആന്തരികാവയവങ്ങൾക്കുൾപ്പടെ പരിക്കേറ്റു. ഉടൻ തന്നെ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും വിജയകരമായില്ല

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി നിലനിൽക്കുന്നതിനിടെയാണ് ദാരുണ സംഭവം. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News