യു.പി ജയിലിൽ പടർന്നുപിടിച്ച് എച്ച്.ഐ.വി! 63 തടവുപുള്ളികൾക്കു രോഗം സ്ഥിരീകരിച്ചു, ആശങ്ക

വൈറസ് ബാധിച്ച തടവുകാരെയെല്ലാം ലഖ്‌നൗവിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Update: 2024-02-05 14:57 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ഉത്തർപ്രദേശ് ജയിലിൽ വൻ ആശങ്ക സൃഷ്ടിച്ച് കൂട്ട എച്ച്.ഐ.വി ബാധ. ലഖ്‌നൗ ജില്ലാജയിലിലെ 63 തടവുപുള്ളികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന ആരോഗ്യ പരിശോധനയിൽ 36 പേർക്കുകൂടി എച്ച്.ഐ.വി സ്ഥിരീകരിച്ചതായാണു വിവരം പുറത്തുവരുന്നത്.

എച്ച്.ഐ.വി ടെസ്റ്റ് കിറ്റുകളുടെ ദൗർലഭ്യം കാരണം സെപ്റ്റംബർ മുതൽ പരിശോധന തടസപ്പെട്ടിരിക്കുകയാണെന്ന് നേരത്തെ ലഖ്‌നൗ ജയിൽവൃത്തങ്ങൾ അറിയിച്ചിരുന്നു. തുടർന്ന് ഡിസംബറോടെയാണ് കൂടുതൽ കിറ്റുകൾ എത്തിച്ചത്. ഇതിലാണിപ്പോൾ 30ലേറെ പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

എച്ച്.ഐ.വി ബാധിതരിൽ ഭൂരിഭാഗവും മുൻപ് ലഹരിക്ക് അടിമകളായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം. മലിനമായ സിറിഞ്ചുകളിലൂടെയാണ് വൈറസ് പടർന്നത്. ജയിലിലെത്തിയ ശേഷം ആർക്കും എച്ച്.ഐ.വി ബാധിച്ചിട്ടില്ലെന്നും മുൻപേ രോഗം ബാധിച്ചവരാണ് എല്ലാവരുമെന്നാണ് ജയിൽവൃത്തങ്ങൾ അവകാശപ്പെടുന്നു.

രോഗബാധിതരയെല്ലാം ലഖ്‌നൗവിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെ കൃത്യമായ ചികിത്സ നൽകുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. ജയിലിലെ ആരോഗ്യ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. രോഗം വ്യാപിക്കുമ്പോഴും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എച്ച്.ഐ.വി മൂലം ഒറ്റ മരണവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യോഗി ആദിത്യനാഥ് ഭരണകൂടം അറിയിച്ചു.

ലഖ്‌നൗ ജയിലിൽ വരുംദിവസങ്ങളിലും കൂടുതൽ ഊർജിതമായ എച്ച്.ഐ.വി പരിശോധന നടക്കും. രോഗവ്യാപനം തടയാനുള്ള നടപടികളെല്ലാം കൈക്കൊള്ളുമെന്നും ഭരണകൂടം വ്യക്തമാക്കി.

Summary: 63 inmates in Lucknow jail test HIV positive in alarming surge

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News