കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ നാളെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം

ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് യോഗം

Update: 2022-12-20 18:53 GMT

ന്യൂഡൽഹി; കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ യോഗം വിളിച്ചു. രാവിലെ 11.30 നാണ് യോഗം. മുതിർന്ന ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും. ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് യോഗം. നിലവിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം ജാഗ്രത തുടരണം എന്നും നിർദേശമുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News