'അവിടെ നടക്കുന്നത് വെറും സർക്കസ്'; അനന്ത് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാത്തത് ആത്മാഭിമാനമുള്ളതുകൊണ്ട്: ആലിയ കശ്യപ്

ജൂലൈ 12നാണ് മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ അനന്തിന്റെ വിവാഹം.

Update: 2024-07-10 12:41 GMT

മുംബൈ: അനന്ത് അംബാനിയും രാധികാ മെർച്ചന്റും തമ്മിലുള്ള വിവാഹം ഉത്സവാന്തരീക്ഷത്തിൽ മുംബൈയിൽ നടക്കാൻ പോവുകയാണ്. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളാണ് വിവാഹത്തിന്റെ ഭാഗമായുള്ള വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരം പരിപാടികളിലേക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മകളും ഇൻഫ്‌ളുവൻസറുമായ ആലിയ കശ്യപ്. അംബാനിയുടെ വീട്ടിൽ നടക്കുന്ന ചടങ്ങുകൾ വെറും സർക്കസാണെന്ന് ആലിയ പറഞ്ഞു. ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് ക്ഷണം ലഭിച്ചിട്ടും അവിടേക്ക് പോകാത്തതെന്നും അവർ വ്യക്തമാക്കി.

Advertising
Advertising

''ഇൻസ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെയാണ് ആലിയ നിലപാട് വ്യക്തമാക്കിയത്. ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചത് അവർ പി.ആർ വർക്ക് ചെയ്യുന്നതുകൊണ്ടാണെന്ന് തോന്നുന്നു. എന്നാൽ ഒരാളുടെ വിവാഹത്തിന് എന്നെ വിൽക്കുന്നതിനെക്കാൾ അൽപ്പം കൂടുതൽ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാൻ ഞാനാഗ്രഹിക്കുന്നു. അതിനാൽ ഞാൻ ഇല്ല എന്ന് പറഞ്ഞു''-ആലിയ വ്യക്തമാക്കി.

ജൂലൈ 12നാണ് മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ അനന്തിന്റെയും എൻകോർ ഹെൽത്ത് കെയർ ഉടമ വിരേൻ മെർച്ചന്റിന്റെയും ഷൈല വിരേൻ മെർച്ചന്റിന്റെയും മകൾ രാധികയുടെയും വിവാഹം. വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന 'സംഗീത്' ചടങ്ങിൽ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ഗാനങ്ങൾ അവതരിപ്പിച്ചിരുന്നു. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, റിതേഷ്-ജനീലിയ ദമ്പതികൾ, രൺബീർ-ആലിയ, രജനികാന്ത്, മാധുരി ദീക്ഷിത് തുടങ്ങി നിരവധിപേർ വിവാഹത്തിന്റെ വിവിധ ചടങ്ങുകളിൽ സംബന്ധിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News