നടി തുനിഷ ദിവസങ്ങൾക്ക് മുമ്പും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു; സഹനടന്റെ വെളിപ്പെടുത്തൽ

നടിയുടെ മരണത്തിൽ കഴിഞ്ഞദിവസമാണ് നടന്‍ ഷീസാന്‍ ഖാൻ അറസ്റ്റിലായത്.

Update: 2022-12-26 11:28 GMT

മുംബൈ: ഷൂട്ടിങ് സെറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നടി തുനിഷ ശര്‍മ മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി അറസ്റ്റിലായ സഹനടന്റെ വെളിപ്പെടുത്തൽ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നടി ആത്മഹത്യാ ശ്രമം നടത്തിയതെന്ന് അറസ്റ്റിലായ ഷീസാൻ ഖാനാണ് പൊലീസിന് മൊഴി നൽകിയത്. ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തൽ.

നടിയുടെ മരണത്തിൽ കഴിഞ്ഞദിവസമാണ് നടന്‍ ഷീസാന്‍ ഖാൻ അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് ഷീസാനെ അറസ്റ്റ് ചെയ്തത്. തുനിഷയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരെ പൊലീസ് അന്വേഷണം നടത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും ബന്ധം തകര്‍ന്നതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

Advertising
Advertising

ഷീസാനും തന്‍റെ മകളും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് തുനിഷയുടെ അമ്മ മൊഴി നല്‍കി. ചോദ്യം ചെയ്യലിന് ശേഷമാണ് നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുനിഷയെ വിവാഹം ചെയ്യാന്‍ ഷീസാന്‍ തയാറായില്ലെന്ന് ആരോപണമുണ്ട്. ആലി ബാബ: ദസ്താൻ-ഇ-കാബൂളില്‍ തുനിഷയ്ക്കൊപ്പം ഷീസാനും അഭിനയിച്ചിരുന്നു.

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസൈയിൽ ഷൂട്ടിങ്ങിനിടെയാണ് കഴിഞ്ഞദിവസം നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ സെറ്റിലെ മേക്കപ്പ് റൂമിലെ ടോയ്‍ലറ്റില്‍ പോയ തുനിഷ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുനിഷ ജീവനൊടുക്കിയതാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് വാലിവ് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ കൈലാഷ് ബാർവെ വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

ഭാരത് കാ വീര്‍ പുത്ര- മഹാറാണ പ്രതാപ് എന്ന സീരിയലിലൂടെയാണ് 20കാരിയായ തുനിഷ ശർമ ടെലിവിഷന്‍ രംഗത്തെത്തിയത്. ശ്രദ്ധേയമായ ഹിന്ദി സീരിയലുകൾക്ക് പുറമെ ഏതാനും സിനിമകളിലും തുനിഷ വേഷമിട്ടിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News