ആശുപത്രിയിലാണെന്ന വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ പങ്കെടുക്കാനെത്തി അമിതാഭ് ബച്ചൻ

മാര്‍ച്ച് 15 ന് അമിതാഭ് ബച്ചന്‍ മുംബൈയിലെ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്കിന് വിധേയനായതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു

Update: 2024-03-16 09:37 GMT
Advertising

മുംബൈ: അമിതാഭ് ബച്ചന്‍ ആശുപത്രിയിലാണെന്നും ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാനെത്തി ബച്ചന്‍ കുടുംബം. സ്റ്റേഡിയത്തില്‍ അമിതാഭ് ബച്ചനേയും മകന്‍ അഭിഷേക് ബച്ചനേയും കണ്ടതോടെ ആരാധകരും സോഷ്യല്‍ മീഡിയയും ആശയക്കുഴപ്പത്തിലായി.

മാര്‍ച്ച് 15 ന് അമിതാഭ് ബച്ചന്‍ മുംബൈയിലെ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്കിന് വിധേയനായതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതിന് മുമ്പും അദ്ദേഹത്തിന്റെ ആരോഗ്യത്തെ പറ്റി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ ബച്ചന്‍ കുടുംബം തള്ളിക്കളഞ്ഞു.

ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് താന്‍ ആരോഗ്യവാനാണെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ബച്ചന്‍ പറഞ്ഞു.

ടൈഗര്‍ ഷ്‌റോഫിനും കൃതി സനോനുമൊപ്പം ഗണപത് എന്ന ചിത്രത്തിലാണ് ബച്ചന്‍ അവസാനമായി അഭിനയിച്ചത്. നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡിയിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്.


Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News