അശ്ലീല വീഡിയോ കണ്ടതിനു ശേഷം പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; 19കാരന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലാണ് സംഭവം

Update: 2024-02-06 07:24 GMT

പ്രതീകാത്മക ചിത്രം

കാസ്ഗഞ്ച്: അശ്ലീല വീഡിയോ കണ്ടതിനുശേഷം പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് കഴുത്തുഞെരിച്ച കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 19കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലാണ് സംഭവം.

ഫെബ്രുവരി മൂന്നിന് രാത്രി സഞ്ജു മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണുകയും സഹോദരിയെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സംഭവം വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്ന് യുവാവ് സഹോദരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായതിന് ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.ഫെബ്രുവരി നാലിന് അനന്തരവൻ സഞ്ജുകുമാറിനെതിരെ പെൺകുട്ടിയുടെ അമ്മാവൻ പരാതി നൽകിയതായി പട്യാലി കോട്വാലി ഇൻചാർജ് ഇൻസ്പെക്ടർ ഗോവിന്ദ് ബല്ലഭ് ശർമ പറഞ്ഞു.

Advertising
Advertising

“അന്നുമുതൽ പൊലീസ് പ്രതിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് സഞ്ജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലിൽ, പിതാവ് ഒരു വർഷം മുമ്പ് മരിച്ചുവെന്നും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഗ്രാമത്തിലെ മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നും സഞ്ജു പറഞ്ഞു. സംഭവ ദിവസം സഞ്ജുവിന്‍റെ അമ്മ അമ്മാവൻ്റെ വീട്ടിൽ പോയിരുന്നു. ഈ സമയം സഹോദരിയും സഞ്ജുവും വീട്ടില്‍ തനിച്ചായിരുന്നു. പ്രതിയിൽ നിന്ന് മൊബൈലും അശ്ലീല ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. യുവാവിനെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News