യുവാക്കള്‍ക്ക് ജോലി ഉറപ്പ്, ഗോവയില്‍ തെരഞ്ഞെടുപ്പിനൊരുങ്ങി എഎപി

അടുത്ത വര്‍ഷം ആദ്യമാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്

Update: 2021-09-21 10:25 GMT

അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് വാഗ്ദാനങ്ങളുമായി എഎപി രംഗത്തെത്തിയയത്. ഗോവന്‍ ജനത എഎപിയെ പിന്തുണയ്ക്കണമെന്നും തൊഴിലില്ലായ്മ പരിഹരിക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്നും എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ഗോവന്‍ യുവാക്കള്‍ തൊഴിലില്ലാതെ ബുദ്ധിമുട്ടുകയാണ്. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കും. ജോലി ലഭിക്കുന്നതുവരെ പ്രതിമാസം 3,000 രൂപ അലവന്‍സ് നല്‍കുമെന്നും കേജ്രിവാള്‍ പറഞ്ഞു.

സ്വകാര്യ മേഖലയിലെ ജോലികളില്‍ 80% ശതമാനം ജോലികളും ഗോവന്‍ യുവാക്കള്‍ക്ക് സംവരണം ചെയ്തുള്ള നിയമം കൊണ്ടു വരും. ഖനന ജോലികളില്‍ ഗോവന്‍ ജനതയ്ക്കുള്ള സംവരണം ഉറപ്പാക്കുന്ന നടപടികള്‍ കൈകൊള്ളും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഖനന, ടൂറിസം മേഖലയില്‍ പ്രതിസന്ധി നേരിടുന്ന തൊഴിലാളികള്‍ക്ക് 5000 രൂപ അലവന്‍സ് നല്‍കും. ഗോവയില്‍ സ്‌കില്‍  സ്‌കില്‍ ഡെവലപ്‌മെന്റ്‌ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്നും കേജ്രിവാള്‍ പറഞ്ഞു.

Advertising
Advertising

ഗോവന്‍ മുഖ്യമന്ത്രി സാവന്ത്, പല കാര്യങ്ങളിലും ഡല്‍ഹിയെ മാതൃകയാക്കുകയാണ്. ഒറിജിനല്‍ അധികാരത്തില്‍ വന്നാല്‍ പകര്‍പ്പിന്റെ ആവശ്യമുണ്ടോ എന്നും കേജ്രിവാള്‍ ചോദിക്കുന്നു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മുന്നേറ്റം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് എഎപി

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - അലി കൂട്ടായി

contributor

Similar News