12 കോടിയുടെ ഹൈടെക് പ്രൊട്ടക്ഷന്‍; മോദിക്ക് മോടി കൂട്ടാന്‍ മെഴ്സിഡസ്-മെയ്ബ

ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്നാണ് മെയ്ബാ 650 ഗാര്‍ഡ്

Update: 2021-12-28 08:49 GMT
Advertising

രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സംരക്ഷണ ചുമതല എസ് പി ജിക്കാണ്. അതായത് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്. സംരക്ഷണത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് വേണ്ടി സുരക്ഷിതമായ കാറുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ എസ് പി ജി വളരെ മുന്‍പന്തിയിലാണ്.

ഇന്ത്യയില്‍ നിര്‍മ്മിച്ച മഹീന്ദ്ര സ്‌കോര്‍പിയോ മുതല്‍ റേഞ്ച് റോവര്‍, ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങി വ്യത്യസ്ത വാഹനങ്ങള്‍ പ്രധാന മന്ത്രിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. ബിഎംഡബ്ല്യു 7-സീരീസ് എപ്പോഴും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമാണ്.

12 കോടി രൂപ വിലയുള്ള മോദിയുടെ പുതിയ മെഴ്സിഡസ്-മെയ്ബാ 650 ഗാര്‍ഡ് ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്നാണ് മെയ്ബാ 650 ഗാര്‍ഡ്.  2019 ലാണ് ഇത് പുറത്തിറങ്ങിയത്. വളരേ ചെലവേറിയ വാഹനവുമാണിത്.

ഒരു കാറില്‍ നല്‍കിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന പരിരക്ഷയായ VR10 പ്രൊട്ടക്ഷന്‍ ലെവലിലാണ് കാര്‍ ഇറക്കിയിട്ടുള്ളത്. രണ്ട് മീറ്റര്‍ അകലെ നിന്ന് 15 കിലോഗ്രാം ടി എന്‍ ടി യുടെ ബുള്ളറ്റുകളെ നേരിടാന്‍ കാറിന് കഴിയും. കാറിനുള്ളിലേക്ക് വായു എത്തിക്കാന്‍ പ്രത്യേകം ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

ബോഡിക്ക് പ്രത്യേക സ്റ്റീല്‍, അകത്ത് പോളി കാര്‍ബണേറ്റ് കോട്ടിംഗ്, കൂടാതെ നേരിട്ടുള്ള സ്ഫോടനങ്ങള്‍ തടയാനുള്ള പ്രത്യേക കവചം എന്നിവ കാറിന്റെ പ്രത്യേകതകളാണ്. മെയ്ബാക്ക് 650-ന്റെ ചക്രങ്ങള്‍ പഞ്ചര്‍ പ്രൂഫാണ്. 6 ലീറ്റര്‍ വി12 എന്‍ജിനാണ് ഇതിനുള്ളത്. 160 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.

Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News