വിദേശ ഫണ്ടിങ് ആരോപണം അടിസ്ഥാനരഹിതം; ഞങ്ങളുടെ വായടപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ പോരാടും: ആൾട്ട് ന്യൂസ്

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ആരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018ൽ രജിസ്റ്റർ ചെയ്ത ഒരു കേസിന്റെ പേരിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

Update: 2022-07-04 09:10 GMT

ന്യൂഡൽഹി: വിദേശ ഫണ്ടിങ് അടക്കം തങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പൂർണമായും വ്യാജമെന്ന് പ്രമുഖ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസ്. വിദേശ അക്കൗണ്ടുകൾ വഴി ഒരു തരത്തിലുമുള്ള ഫണ്ടും തങ്ങൾ സ്വീകരിക്കുന്നില്ലെന്നും, എല്ലാ സാമ്പത്തിക ഇടപാടുകളും ഇന്ത്യൻ ബാങ്ക് എക്കൗണ്ടുകൾ വഴി മാത്രമാണെന്നും ആൾട്ട് ന്യൂസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ആരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018ൽ രജിസ്റ്റർ ചെയ്ത ഒരു കേസിന്റെ പേരിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. '2014ന് മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014ന് ശേഷം ഹനുമാൻ ഹോട്ടൽ' എന്ന് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്‌തെന്ന് ആരോപിച്ച് 'ഹനുമാൻ ഭക്ത്' എന്ന ട്വിറ്റർ അക്കൗണ്ടിൽനിന്ന് പ്രതിഷേധമുയർന്നതിന്റെ അടിസ്ഥാനത്തിലാണ് സുബൈറിന്റെ അറസ്റ്റ് എന്നാണ് പൊലീസ് വിശദീകരണം. ബിജെപി മുൻ ദേശീയ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന സമാന്തര മാധ്യമ സ്ഥാപനമാണ് 'ആൾട്ട് ന്യൂസ്'.

Advertising
Advertising

വാർത്താക്കുറിപ്പിന്റെ പൂർണരൂപം:

ആൾട്ട് ന്യൂസിനും അതിന്റെ മാതൃസംഘടനയായ പ്രവ്ദ മീഡിയ ഫൗണ്ടേഷനുമെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. വിദേശ ഏജൻസികളിൽനിന്ന് ഞങ്ങൾക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നാണ് ഒരു ആരോപണം. ഇത് പൂർണമായും തെറ്റാണ്. ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഞങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പൂർണമായും നടക്കുന്നത്. സ്ഥാപനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് വിദേശ ഫണ്ടിങ് ലഭിക്കുന്നുണ്ടെന്ന ആരോപണവും തെറ്റാണ്. മാസാന്തം കമ്പനി നൽകുന്ന പ്രതിഫലം മാത്രമാണ് അവരുടെ വരുമാനം. ഞങ്ങളുന്നയിക്കുന്ന വിമർശനങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ആരോപണങ്ങൾ, ഞങ്ങളെ തകർക്കാനായി ഉന്നതങ്ങളിൽ നടക്കുന്ന ഈ ശ്രമങ്ങൾക്കെതിരെ പോരാട്ടം തുടരുകതന്നെ ചെയ്യും.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News