പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ഉറപ്പിച്ച് അമരീന്ദർ സിങ്

കാർഷിക നിയമം പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ സീറ്റ് വിഭജനത്തിലെ തടസം മാറിയെന്ന് അമരീന്ദർ പ്രതികരിച്ചു

Update: 2021-11-19 13:09 GMT
Advertising

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ഉറപ്പിച്ച് അമരീന്ദർ സിങ്. കാർഷിക നിയമം പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ സീറ്റ് വിഭജനത്തിലെ തടസം മാറിയെന്ന് അമരീന്ദർ അറിയിച്ചു. കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ അമരീന്ദര്‍ സിങ് സ്വാഗതം ചെയ്തു. കഴിഞ്ഞ മാസമാണ് തന്‍റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം അമരീന്ദര്‍ സിങ് നടത്തിയത്. ബി.ജെ.പി യുമായി സഖ്യത്തിന് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും കാര്‍ഷിക നിയമം പിന്‍വലിക്കാതെ സഖ്യത്തിന് തയ്യാറാവില്ലെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു. 

കഴിഞ്ഞ തവണ പഞ്ചാബില്‍  23 സീറ്റുകളിൽ ശിരോമണി അകാലിദളുമായി ചേര്‍ന്നാണ് ബി.ജെ.പി മത്സരിച്ചത്. അന്ന് വെറും 3 സീറ്റുകൾ മാത്രമാണ് ബി.ജെ.പി ക്ക് നേടാനായത്.  ശിരോമണി അകാലിദളുമായി ബന്ധം  വേർപ്പെട്ടതോടെ സംസ്ഥാനത്തെ 117 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. അമരീന്ദര്‍ തന്‍റെ പാര്‍ട്ടി പ്രഖ്യാപിച്ചതോടെ ബി.ജെ.പി നേതാക്കള്‍‌ അമരീന്ദറുമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. അമിത് ഷായെ സന്ദർശിച്ച അമരീന്ദര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചതോടെ  നിയമസഭാ തെരഞ്ഞെടുപ്പില്‍  ബി.ജെ.പിയും പഞ്ചാബ് ലോക് കോണ്‍ഗ്രസുമായുള്ള സഖ്യം ഏറെക്കുറെ ഉറപ്പായി. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി അഞ്ച്മാസം മാത്രമാണ് ബാക്കിയുള്ളത്. 

summary: Amarinder Singh strengthens alliance with BJP in Punjab Assembly polls Amarinder said that with the Centre's decision to withdraw the Agriculture Act, the impediment to seat-sharing has been removed. Amarinder welcomed the decision of the Prime Minister to withdraw the Agriculture Act.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News