" അമേത്തി പഴയ പോലെ തന്നെ. പക്ഷെ... " പഴയ തട്ടകത്തിൽ രാഹുൽ ഗാന്ധിയുടെ ശക്തിപ്രകടനം

Update: 2021-12-18 10:49 GMT

തന്റെ പഴയ ലോക്സഭാ മണ്ഡലമായ അമേത്തിയിൽ ശക്തപ്രകടനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെയും ഒപ്പമാണ് രാഹുൽ അമേത്തിയിൽ കോൺഗ്രസിന്റെ മാർച്ചിനെത്തിയത്. കാലിനടിയിൽ നിന്നും ഒലിച്ചു പോയ മണ്ണ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ റാലിയിൽ കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമർശനമാണ് രാഹുൽ നടത്തിയത്.


Advertising
Advertising

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഇത് രണ്ടാം തവണയാണ് രാഹുൽ ഗാന്ധി അമേത്തിയിലെത്തിയത്. " അമേത്തിയിലെ ഓരോ ഇടങ്ങളും പഴയ പോലെ തന്നെയാണ്. കേന്ദ്ര സർക്കാരിനെതിരെയുള്ള രോഷമാണ് എല്ലാവരുടെയും കണ്ണുകളിൽ" - അദ്ദേഹം പറഞ്ഞു.

"ജനങ്ങളുടെ ഹൃദയങ്ങളിൽ പഴയ ഇടം ഇപ്പോഴുമുണ്ട്. അനീതിക്കെതിരെ നമ്മളിന്നും ഒറ്റക്കെട്ടാണ്. ഞാൻ രാഷ്ട്രീയത്തിലെത്തിയത് 2004 ലാണ്. അമേത്തിയിൽ നിന്നാണ് ഞാനാദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. രാഷ്ട്രീയത്തെ കുറിച്ച് ഇവുടത്തെ ജനങ്ങൾ എന്നെ ഒരുപാട് പഠിപ്പിച്ചു. നിങ്ങളാണ് രാഷ്ട്രീയത്തിലേക്കുള്ള വഴി കാണിച്ചത്." രാഹുൽ ഗാന്ധി അമേത്തിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു.

Summary : "Amethi Is Still The Same But...": Rahul Gandhi's March Against Centre

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News