ക്ഷേത്രത്തിലെ പ്രസാദത്തിൽ എല്ലിന്‍ കഷണങ്ങളെന്ന് പരാതി; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ശിവന്‍റെ പേരിലുള്ള രാജ്യത്തെ 12 ജ്യോതിർലിംഗ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശ്രീസൈലം ക്ഷേത്രം

Update: 2024-02-11 12:58 GMT
Editor : Shaheer | By : Web Desk

അമരാവതി: ക്ഷേത്രത്തിൽനിന്നു ലഭിച്ച പ്രസാദത്തിൽ എല്ലിന്‍ കഷണങ്ങൾ കണ്ടെത്തിയതിനു പിന്നാലെ അന്വേഷണം. ആന്ധ്രാപ്രദേശിലെ ശ്രീസൈലം ക്ഷേത്രത്തിലാണു സംഭവം. ഹൈദരാബാദ് സ്വദേശിയായ തീർത്ഥാടകനാണ് പ്രസാദത്തിൽ എല്ല് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

വെള്ളിയാഴ്ചയാണ് ഹൈദരാബാദ് സ്വദേശിയായ ഹരീഷ് റെഡ്ഡി നന്ത്യാൽ ജില്ലയിലെ ശ്രീസൈലം ബ്രഹ്മാരംഭ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ദർശനം കഴിഞ്ഞു മടങ്ങുംവഴി ലഭിച്ച പ്രസാദം പിന്നീട് കഴിക്കാനെടുത്തപ്പോഴാണ് എല്ലിന്‍ കഷണങ്ങൾ ലഭിച്ചത്. തുടർന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറുടെ ഓഫിസിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു.

Advertising
Advertising

പരാതിക്കു പിന്നാലെ സംഭവം അന്വേഷിക്കാനായി ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഓഫിസറുടെ നേതൃത്വത്തിൽ മൂന്നംഗസംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രസാദത്തിന്റെ സാംപിൾ ലബോറട്ടറിയിലേക്ക് അയച്ചു. എന്നാൽ, ഇതിൽ എല്ലിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ ഇൻസ്‌പെക്ടറായ വി. വെങ്കട്ട രാമുദു അറിയിച്ചത്.

ശിവനെ ജ്യോതിർലിംഗരൂപത്തിൽ ആരാധിക്കുന്ന രാജ്യത്തെ 12 തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ശ്രീസൈലം ക്ഷേത്രം. ലക്ഷക്കണക്കിനു തീർത്ഥാടകരാണ് ഓരോ വർഷവും ക്ഷേത്രം സന്ദർശിക്കുന്നത്.

Summary: Andhra Pradesh's Srisailam temple orders probe after devotee finds bone pieces in prasadam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News