1000 രൂപ നോട്ട് തിരിച്ചുവരുമോ? ആര്‍.ബി.ഐ ഗവര്‍ണറുടെ മറുപടി...

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെയാണ് 2000 രൂപ അവതരിപ്പിച്ചത്

Update: 2023-05-22 09:34 GMT

Shaktikanta Das

Advertising

ഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ 1000 രൂപ നോട്ടുകള്‍ തിരിച്ചുവരുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാൻ റിസർവ് ബാങ്കിന് നിലവില്‍ പദ്ധതിയില്ലെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

"അത് ഊഹാപോഹമാണ്. ഇപ്പോൾ അങ്ങനെയൊരു നിർദേശമില്ല"- ശക്തികാന്ത ദാസ് പറഞ്ഞു.

2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെയാണ് 2000 രൂപ അവതരിപ്പിച്ചത്. നോട്ട് അസാധുവാക്കലിന് ശേഷം കറൻസി ആവശ്യകത നിറവേറ്റാനായാണ് 2000 രൂപ കൊണ്ടുവന്നത്. 

"ആ ലക്ഷ്യം പൂർത്തീകരിച്ചു. മതിയായ അളവില്‍ മറ്റ് കറന്‍സികള്‍ ഇന്നുണ്ട്. അതുകൊണ്ട് 2018-19ല്‍ 2000 രൂപയുടെ അച്ചടി നിര്‍ത്തി"- ആർ.ബി.ഐ ഗവർണർ പറഞ്ഞു.

ഇപ്പോള്‍ കയ്യിലുള്ള 2,000 രൂപ നോട്ടുകൾ തിരികെ നൽകാനോ മാറ്റാനോ ആരും തിരക്കുകൂട്ടേണ്ടെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു- "തിരക്കുകൂട്ടേണ്ട കാര്യമില്ല. സെപ്തംബർ 30 വരെ നാല് മാസം സമയമുണ്ട്".

2000 രൂപ നോട്ട് പിന്‍വലിച്ചതുകൊണ്ടുള്ള ആഘാതം നാമമാത്രമാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു. ആകെ കറൻസിയുടെ 10.8 ശതമാനം മാത്രമാണ് 2000 രൂപ നോട്ടുകള്‍. 2,000 രൂപ നോട്ടുകളുടെ 89 ശതമാനവും 2017 മാർച്ചിന് മുമ്പാണ് ഇഷ്യൂ ചെയ്തത്. അവയുടെ ആയുസ്സ് നാലോ അഞ്ചോ വർഷമെന്നാണ് റിസര്‍വ് ബാങ്ക് കണക്കുകൂട്ടിയത്. 

Summary- The Reserve Bank of India (RBI) does not have a plan to reintroduce ₹ 1,000 bank notes to ease the impact following the withdrawal of ₹ 2,000 notes, RBI governor Shaktikanta Das said today, calling reports on the subject speculative.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News