ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു

മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് സൂചന

Update: 2022-03-11 14:01 GMT

ജമ്മു കശ്മീരിലെ ഗുരെസ് സെക്ടറിലെ ബറോം മേഖലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. മറ്റൊരു പൈലറ്റിന് പരിക്കേറ്റു. അസുഖബാധിതരായ അതിർത്തിസുരക്ഷാസേനാംഗങ്ങളെ കൊണ്ടുവരുന്നതിനായി പോയ ഹെലികോപ്റ്ററാണ് തകർന്നു വീണത്.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് സൂചന. ഹെലികോപ്റ്ററിലകപ്പെട്ട ജീവനക്കാരെ രക്ഷിക്കാനുള്ള സുരക്ഷാസേനയുടെ തെരച്ചിൽ തുടരുകയാണ്. സ്ഥലത്ത് കനത്ത മഞ്ഞു വീഴ്ചയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News