പൂജക്കിടെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

മന്ത്രവാദത്തിലൂടെ രോഗം മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്

Update: 2023-05-09 10:22 GMT
Editor : Lissy P | By : Web Desk

മോറിഗാവ്: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി.അസമിലെ മോറിഗാവ് ജില്ലയിലെ ബോറാലിമാരിയിലാണ് സംഭവം. മന്ത്രവാദത്തിലൂടെ രോഗം മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് ഇയാൾ യുവതിയുടെ വീട്ടിലെത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് മന്ത്രവാദി യുവതിയെ കയറിപ്പിടിച്ചത്.

ദരാംഗ് ജില്ലക്കാരനായ ഉസ്മാൻ അലിയെന്നയാൾ തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചിച്ചെന്നും അത് പ്രതിരോധിക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം നടന്നതെന്നും യുവതി പൊലീസിന് മൊഴിനൽകി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീയുടെ പരാതിയിൽ പരിക്കേറ്റയാൾക്കെതിരെ കേസെടുത്തെന്ന് ഭുരഗാവ് പൊലീസ് ഓഫീസർ ഹേമന്ത ബോർഗോഹെയ്ൻ പറഞ്ഞതായി എഎൻഐയോട് റിപ്പോർട്ട് ചെയ്തു. പരിക്കേറ്റയാളെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഗുവാഹത്തിയിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News