അതീഖ് അഹമ്മദിന്‍റെ കൊലപാതകക്കേസ്: സുപ്രിംകോടതി ഇന്ന് പരിഗണിക്കും

വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം

Update: 2023-04-28 01:10 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി:  ഉത്തർപ്രദേശിലെ മുൻ എം.പിയായ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. അഡ്വ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്

ഉത്തർപ്രദേശിൽ 2017 മുതൽ 183 ഏറ്റുമുട്ടൽ കൊലകൾ നടന്നതും ഹരജിയിൽ ചൂണ്ടികാട്ടുന്നു. ജനാധിപത്യ സമൂഹത്തിൽ പൊലീസ് അന്തിമ നീതി നൽകുന്നവരോ ശിക്ഷ വിധിക്കുന്ന അധികാര കേന്ദ്രമോ ആകാൻ അനുവദിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Advertising
Advertising



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News