Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ദുർഗ്: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ക്രിസ്ത്യന്‍ ഗ്രൂപ്പിന്‍റെ പ്രാര്‍ഥനക്കിടെ ബജ്റംഗ് ദള്‍ മര്‍ദനം. ബജ്റംഗ് ദള്‍ നേതാവ് ജ്യോതി ശര്‍മയുടെ നേതൃത്വത്തിലാണ് പെന്തക്കോസ്ത് വിഭാഗത്തിന്‍റെ പ്രാര്‍ഥനക്കിടെ അക്രമം നടത്തിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. നൂറോളം വരുന്ന ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് പ്രാര്‍ഥന തടസപ്പെടുത്തിയത്. ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതും ബജ്റംഗ് ദള്‍ നേതാവായ ജ്യോതി ശര്‍മയുടെ നേതൃത്വത്തിലായിരുന്നു.