ഉടുമ്പിനെ ക്രൂരമായി ബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിൽ

കാട്ടിൽ അലഞ്ഞുതിരിഞ്ഞുനടന്ന പ്രതികളുടെ മൊബൈൽഫോൺ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്

Update: 2022-04-14 03:37 GMT
Editor : Lissy P | By : Web Desk

മുംബൈ: മഹാരാഷ്ട്രയിൽ ഉടുമ്പിനെ(Bengal monitor lizard) ബലാത്സംഗം ചെയ്ത നാലുപേർ അറസ്റ്റിൽ. ഗോഥാനെ ഗ്രാമത്തിന് സമീപമുള്ള സഹ്ദാരി കടുവാ സങ്കേതത്തിലാണ് ക്രൂരകൃത്യം നടന്നത്. ന്ദീപ് തുക്രം, പവാർ മങ്കേഷ്, ജനാർദൻ കാംടേക്കർ, അക്ഷയ് സുനിൽ എന്നിവരാണ് അറസ്റ്റിലായത്. വേട്ടക്കാരായ പ്രതികൾ ഗൊഥാനെയിലെ ഗാഭ മേഖലയിലെ സഹ്ദാരി കടുവാ സങ്കേതത്തിന്റെ കോർ സോണിൽ പ്രവേശിച്ച് ക്രൂരമായ കുറ്റകൃത്യം ചെയ്തത്.

പ്രതികൾ നാലുപേരും വനത്തിൽ അനധികൃതമായി പ്രവേശിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മഹാരാഷ്ട്ര വനംവകുപ്പിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. ഉടുമ്പിനെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽഫോണിലുണ്ടായിരുന്നു.

Advertising
Advertising

മഹാരാഷ്ട്ര വനം വകുപ്പ് പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. തുടർന്ന് ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. പ്രതികളിൽ മൂന്ന് പേർ കൊങ്കണിൽ നിന്ന് കോലാപൂരിലെ ചന്ദോളി ഗ്രാമത്തിലേക്ക് വേട്ടയാടാൻ എത്തിയതാണെന്ന് അധികൃതർ വ്യക്തമാക്കി.സംഭവത്തിൽ എങ്ങനെ കേസെടുക്കണമെന്ന കാര്യത്തിൽ ആശയകുഴപ്പത്തിലായ വനം വകുപ്പ് ഉദ്യോഗസ്ഥർ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 പ്രകാരം  സംരക്ഷിത വർഗത്തിൽ പെട്ട ഇനമാണ് ബംഗാൾ മോണിറ്റർ ലിസാർഡ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News