ആർഎസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നു, മോദി സാമൂഹ്യഘടനയെ തകർത്തു: മല്ലികാർജുൻ ഖാർഗെ

മണിപ്പൂർ വിഷയത്തിലെ സർക്കാർ നിലപാടുകളെയും ഖാർഗെ വിമർശിച്ചു

Update: 2026-02-04 10:42 GMT

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹ്യഘടനയെ തകർത്തുവെന്നും ആർഎസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യസഭയിൽ പ്രസംഗിക്കുകയായിരുന്നു ഖാർഗെ.

എന്തുകൊണ്ടാണ് ബിജെപി വനിത സംവരണം നടപ്പാക്കാത്തതെന്ന് ചോദിച്ച അദ്ദേഹം വനിതകൾ ബിജെപിക്ക് വോട്ട് ബാങ്ക് മാത്രമാണെന്നും ഇതുവരെ ഒരു വനിതാ പോലും ബിജെപി അധ്യക്ഷ ആയിട്ടില്ലെന്നും ആക്ഷേപിച്ചു. സ്ത്രീകൾക്കും SC/ST വിഭാഗക്കാർക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പൂർ വിഷയത്തിലെ സർക്കാർ നിലപാടുകളെയും ഖാർഗെ വിമർശിച്ചു. മണിപുർ ആളിക്കത്തുമ്പോഴും സർക്കാർ മൗനം പാലിച്ചുവെന്നും എല്ലാ ഭരണഘടന സംവിധാനങ്ങളെയും ബിജെപി ബുൾഡോസ് ചെയ്തുവെന്നും അദേഹം പറഞ്ഞു. 200ലധികം പേർക്ക് ജീവൻ നഷ്ടമായ കലാപമുണ്ടായിട്ടും പ്രധാനമന്ത്രിക്ക് മണിപ്പൂർ സന്ദർശിക്കാൻ രണ്ടുവർഷം എടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പുതിയ രാജ്യം കണ്ടെത്താൻ വാസ്കോഡഗാമയ്ക്ക് രണ്ടുമാസം മാത്രമാണ് വേണ്ടിവന്നിരുന്നതെന്നും അദേഹം മോദിയെ പരിഹസിച്ചു. 

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News