ഓടുന്ന ബസ്സിൽ ലൈംഗികാതിക്രമ ശ്രമം; ധീരമായി ചോദ്യം ചെയ്ത് യുവതി, ബസ് നിർത്തിയ തക്കം നോക്കി ഇറങ്ങി ഓടി പ്രതി

പ്രതി നിരന്തരം അനാവശ്യമായി സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തതോടെ യുവതി ഇയാളുടെ മുഖത്തടിക്കുകയായിരുന്നു

Update: 2026-07-26 02:43 GMT

ബംഗളുരു: ഓടുന്ന ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമശ്രമം നടത്തിയ ആളെ ധീരമായി നേരിട്ട് യുവതി. ബംഗളുരുവിൽ ബിഎംടിസി ബസിൽ വെള്ളിയാഴ്ച ഉച്ചക്ക് 1 2 മണിയോടെയാണ് സംഭവം. ഹെബ്ബാളിൽ നിന്ന് ഔട്ടർ റിംഗ് റോഡ് വഴി മാന്യത ടെക് പാർക്കിലേക്ക് പോവുന്ന ബസ്സിലാണ് ലൈംഗികാതിക്രമ ശ്രമം നടന്നത്. യാത്രക്കിടെ പ്രതി യുവതിയെ അനാവശ്യമായി സ്പർശിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.  ഇതോടെയാണ് പ്രതികരണവുമായി യുവതി രംഗത്തുന്നത്. പ്രതിയെ യുവതിയും ബസ് ജീവനക്കാരും കൂടി 'കൈകാര്യം' ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Advertising
Advertising

പ്രതി നിരന്തരം അനാവശ്യമായി സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തതോടെ യുവതി ഇയാളുടെ മുഖത്തടിക്കുകയായിരുന്നു. തുടർന്ന് , യുവതി ബഹളം വെച്ചതോടെ ബസ് ഡ്രൈവറായ പ്രവീൺ ഉടൻ വിഷയത്തിൽ ഇടപെടുകയും ബസ് വാതിലുകൾ പൂട്ടി പ്രതി രക്ഷപ്പെടുന്നത് തടയുകയും ചെയ്തു. എന്നാൽ , ഇതിനിടെ പ്രതി തന്റെ ഷർട്ട് ഊരിയിട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. ഡ്രൈവർക്ക് നേരെ തുപ്പുകയും ചെയ്തു. റോഡിലെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ബസ് മുന്നോട്ടെടുത്തു. വാതിലുകൾ തുറന്ന സമയം നോക്കി പ്രതി ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.

പ്രതി സ്ഥിരം കുറ്റവാളിയാണെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. വെള്ളിയാഴ്ച രാവിലെയും ഇയാൾ സമാനമായ രീതിയിൽ ഒരു സ്ത്രീക്ക് നേരെ ലൈംഗിതിക്രമ ശ്രമം നടത്തിയിരുന്നു. അപ്പോൾ ഇയാളെ ബസ്സിൽ നിന്ന് ഇറക്കി വിടുകയായിരുന്നുവെന്നും ജീവനക്കാർ പറയുന്നുണ്ട്. വനിത ബസ് ജീവനക്കാർക്ക് നേരെയും മുന്പ് ഇയാളുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. "തിരക്ക് കുറഞ്ഞ ബസുകളിൽ കയറി സ്ത്രീകളെ ഉപദ്രവിക്കുന്ന സ്ഥിരം കുറ്റവാളിയാണ് ഇയാളെന്ന് തോന്നുന്നു. എന്റെ സഹപ്രവർത്തകർക്കും ഇയാളിൽ നിന്ന് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്," എന്ന് ഡ്രൈവർ പ്രവീൺ പറഞ്ഞു. സാധാരണയായി ഡെയ്‌ലി പാസ് എടുക്കുന്ന ഇയാൾ വനിതാ സീറ്റുകൾക്ക് സമീപമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി മാറ്റിവെച്ച സീറ്റുകളിലാണ് ഇരുന്നാണ് സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തുന്നത്. വിഡിയോ വലിയ രീതിയിൽ പ്രചരിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ ബംഗളുരു പൊലീസ് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.   

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News